വൈക്കത്തഷ്ടമി: വലിയ ശ്രീബലിയും വലിയ വിളക്കും ഇന്ന്; വൈക്കത്തപ്പന്റെ തിടമ്പേറ്റുന്നത് ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ വലിയ ശ്രീബലിയും വലിയ വിളക്കും 10–ാം ഉത്സവദിനമായ ഇന്നു നടക്കും. വലിയ ശ്രീബലി രാവിലെ 10നും വലിയ വിളക്ക് രാത്രി 11നുമാണ്. തലപ്പൊക്കത്തിൽ മുൻനിരക്കാരായ 13 ഗജ രാജാക്കൻമാർ എഴുന്നള്ളിപ്പിന് അണിനിരക്കും.ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റും. തിടമ്പേറ്റുന്ന

വൈക്കം ∙ വൈക്കത്തഷ്ടമിയുടെ വലിയ ശ്രീബലിയും വലിയ വിളക്കും 10–ാം ഉത്സവദിനമായ ഇന്നു നടക്കും. വലിയ ശ്രീബലി രാവിലെ 10നും വലിയ വിളക്ക് രാത്രി 11നുമാണ്. തലപ്പൊക്കത്തിൽ മുൻനിരക്കാരായ 13 ഗജ രാജാക്കൻമാർ എഴുന്നള്ളിപ്പിന് അണിനിരക്കും.ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ വൈക്കത്തപ്പന്റെ തിടമ്പേറ്റും. തിടമ്പേറ്റുന്ന ആനയുടെ വലത്തെ കൂട്ടും ഇടത്തെ കൂട്ടും നിൽക്കുന്ന ഗജവീരൻമാർ സ്വർണ തലേക്കെട്ടും സ്വർണക്കുടയുമാണ് ഉപയോഗിക്കുക.
പാറമേക്കാവ് ദേവസ്വത്തിന്റെ ആനച്ചമയങ്ങൾ ഉപയോഗിച്ചാണ് എഴുന്നളളിപ്പ്. വൈകിട്ട് കാഴ്ചശ്രീബലിക്ക് ഗജവീരൻ നന്തിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി 11–ാം ഉത്സവ ദിനമായ നാളെ സമാപിക്കും.
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉച്ചയ്ക്ക് 2നാണ് ഉത്സവബലി. ശ്രീഭൂതബലിക്കു പകരമായാണ് ഉത്സവബലി. നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവപാർഷദന്മാർക്കു ഹവിസ്സ് അർപ്പിക്കുന്നതാണ് ഉത്സവബലി.