നെടുംകുന്നം ∙ പൊടിശല്യം മൂലം പൊറുതിമുട്ടി; ഒപ്പം വാഹനങ്ങൾ പോകുന്ന കുഴിയിൽ നിരത്തിയ മെറ്റൽ തെറിച്ചു കടകളിലേക്കു വീഴുന്നു. പരാതിയുമായി വ്യാപാരികൾ.മെറ്റൽ റോഡിൽ നിരന്ന് ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുന്നതായി ഓട്ടോ തൊഴിലാളികൾ.കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം പഞ്ചായത്ത് പടിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുംകുന്നം ∙ പൊടിശല്യം മൂലം പൊറുതിമുട്ടി; ഒപ്പം വാഹനങ്ങൾ പോകുന്ന കുഴിയിൽ നിരത്തിയ മെറ്റൽ തെറിച്ചു കടകളിലേക്കു വീഴുന്നു. പരാതിയുമായി വ്യാപാരികൾ. മെറ്റൽ റോഡിൽ നിരന്ന് ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ദുരിതമാകുന്നതായി ഓട്ടോ തൊഴിലാളികൾ. കറുകച്ചാൽ – മണിമല റോഡിൽ നെടുംകുന്നം പഞ്ചായത്ത് പടിയിലെ കുഴികളിൽ അറ്റകുറ്റപ്പണിക്കു നിരത്തിയ മെറ്റലാണു വ്യാപാരികൾക്കും നാട്ടുകാർക്കും വിനയായിരിക്കുന്നത്. മെറ്റൽ നിരത്തിയിട്ടു രണ്ടാഴ്ച കഴിഞ്ഞതായി നാട്ടുകാർ. എന്നാൽ ടാറിങ് നടത്തിയിട്ടില്ല.

റോഡ് ഉപരോധിക്കും: വ്യാപാരികൾ
∙ റോഡിലെ കുഴികൾ അടച്ച് പൊടിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നു മർച്ചന്റ്സ് അസോസിയേഷൻ. അല്ലെങ്കിൽ റോഡ്, പൊതുമരാമത്ത് ഓഫിസ് എന്നിവ ഉപരോധിച്ച് പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ പറയുന്നു.

''കറുകച്ചാൽ–മണിമല റോഡിന്റെ തകർന്ന ഭാഗത്തെ നവീകരണം തുടങ്ങി. കറുകച്ചാൽ മുതൽ പരുത്തിമൂട് വരെയുള്ള 5 കിലോമീറ്ററും കോത്തലപ്പടി മുതൽ മണിമല മൂങ്ങാനി ജംക്‌ഷൻ വരെയുള്ള 2 കിലോമീറ്ററും 7 കോടി രൂപ ചെലവഴിച്ചാണു നവീകരിക്കുന്നത്. ശാസ്താംകാവ് ക്ഷേത്രത്തിനു സമീപത്തെ കൊടുംവളവിലെ കലുങ്ക് നിർമാണം തുടങ്ങി. കോത്തലപ്പടി മുതൽ പരുത്തിമൂട് വരെയുള്ള 9 കിലോമീറ്റർ ബിഎംബിസിയിൽ നവീകരിച്ചിരുന്നു. 16 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ 5 കിലോമീറ്റർ കറുകച്ചാൽ പിഡബ്ല്യുഡി സെക്‌ഷനിലും ബാക്കി വാഴൂർ, എരുമേലി സെക്‌ഷനിലുമാണ്. 3 സെക്‌ഷൻ ജോലികളും കറുകച്ചാൽ സെക്‌ഷനാണു നടത്തുന്നത്. കോത്തലപ്പടി–പരുത്തിമൂട് റോഡ് നവീകരണം നടത്തിയ കരാറുകാരനാണു നിർമാണം നടത്തുന്നത്.''

English Summary:

Merchants and residents near Nedumkunnam Panchayat junction are grappling with the aftermath of incomplete road repair. Metal debris used to fill potholes is being flung around by vehicles, causing damage, dust pollution, and safety hazards for pedestrians and two-wheeler riders.