സിതാര കൃഷ്ണകുമാർ വിളിച്ചു; സന്ധ്യ പാട്ടിലെ നിറസന്ധ്യയായി !
ഏറ്റുമാനൂർ∙ സിതാര കൃഷ്ണകുമാർ വിളിച്ചു; സന്ധ്യ പാട്ടിലെ നിറസന്ധ്യയായി ! അതിരമ്പുഴ ആനമല കോട്ടമുറി കുമ്മണ്ണാടത്ത് വീട്ടിൽ സന്ധ്യ സുരേഷ് (48) എന്ന ആരാധികയെ തേടിയാണ് ഗായിക സിത്താരയുടെ വിളിയെത്തിയത്. ജീവിതസങ്കടങ്ങളിലും സംഗീതത്തെ ചേർത്തുപിടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന സന്ധ്യയുടെ ജീവിതത്തിലെ

ഏറ്റുമാനൂർ∙ സിതാര കൃഷ്ണകുമാർ വിളിച്ചു; സന്ധ്യ പാട്ടിലെ നിറസന്ധ്യയായി ! അതിരമ്പുഴ ആനമല കോട്ടമുറി കുമ്മണ്ണാടത്ത് വീട്ടിൽ സന്ധ്യ സുരേഷ് (48) എന്ന ആരാധികയെ തേടിയാണ് ഗായിക സിത്താരയുടെ വിളിയെത്തിയത്. ജീവിതസങ്കടങ്ങളിലും സംഗീതത്തെ ചേർത്തുപിടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന സന്ധ്യയുടെ ജീവിതത്തിലെ വലിയൊരാഗ്രഹമായിരുന്നു ഇഷ്ടഗായികയായ സിത്താരയോടു സംസാരിക്കണമെന്നത്.
ഈ ആഗ്രഹമാണ് ‘മനോരമ’ വാർത്തയെത്തുടർന്നു സഫലമായത്. 3 വർഷമായി അതിരമ്പുഴ മൂണ്ടുവേലിപ്പടി റീത്താ പള്ളിക്കു മുൻവശം റോഡ് അരികിൽ കക്കയിറച്ചി വിൽപന നടത്തുകയാണ് സന്ധ്യ. ചെറുപ്പം മുതൽ സംഗീതത്തെ പ്രണയിച്ച സന്ധ്യ മധുരമുള്ള പാട്ടുകൾക്കൊപ്പമാണ് കച്ചവടം നടത്തുന്നത്.
സാധനം വാങ്ങാനെത്തുന്നവർ ആവശ്യപ്പെട്ടാൽ അവർക്കിഷ്ടമുള്ള പാട്ട് 4 വരി മൂളാനും സന്ധ്യ ഒരുക്കം. സന്ധ്യ 20 പാട്ടുകൾ എഴുതിയിട്ടുമുണ്ട്. തന്റെ 4 വരിയെങ്കിലും സിത്താര പാടി കേൾക്കണമെന്നായിരുന്നു സന്ധ്യയുടെ ആഗ്രഹം. ‘മനോരമ’ പ്രസിദ്ധീകരിച്ച വാർത്തയിൽനിന്നാണ് സന്ധ്യയെക്കുറിച്ച് സിതാര അറിഞ്ഞത്.
ഫോണിന്റെ മറുതലയ്ക്കൽ തന്റെ ഇഷ്ട ഗായികയാണെന്നറിഞ്ഞതോടെ സന്ധ്യക്കു വാക്കുകൾ മുറിഞ്ഞു, കണ്ണുകൾ നിറഞ്ഞു.സന്ധ്യ എഴുതിയ വരികൾ പാടാൻ ആഗ്രഹമുണ്ടെന്നും നേരിൽ കാണാമെന്നും ഉറപ്പു നൽകിയാണ് സിതാര ഫോൺ വച്ചത്. ഇതിൽ കൂടുതൽ സന്തോഷമൊന്നും തനിക്കു ജീവിതത്തിൽ കിട്ടാനില്ലെന്നു സന്ധ്യയുടെ വാക്കുകൾ.