റെസ്‌ലിങ്:ജില്ലാ ടീം തിരഞ്ഞെടുപ്പ് 24ന് കോട്ടയം ∙ സംസ്ഥാന റെസ്‌ലിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് 24നു രാവിലെ 9നു നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 2009, 2010, 2011 വർഷത്തിൽ ജനിച്ചവർക്കു പങ്കെടുക്കാം. ജില്ലയിലെ മേൽവിലാസമുള്ള ആധാർ കാർഡിന്റെ പകർപ്പും 2 പാസ്പോർട്ട് സൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെസ്‌ലിങ്: ജില്ലാ ടീം തിരഞ്ഞെടുപ്പ് 24ന്
കോട്ടയം ∙ സംസ്ഥാന റെസ്‌ലിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് 24നു രാവിലെ 9നു നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 2009, 2010, 2011 വർഷത്തിൽ ജനിച്ചവർക്കു പങ്കെടുക്കാം. ജില്ലയിലെ മേൽവിലാസമുള്ള ആധാർ കാർഡിന്റെ പകർപ്പും 2 പാസ്പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച റജിസ്ട്രേഷൻ സ്ലിപ്പും ഉണ്ടായിരിക്കണം. 2011ൽ ജനിച്ചവർ മാതാപിതാക്കളുടെ അനുമതിപത്രവും ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.

ജൂനിയർ  ഹാൻഡ്ബോൾ  ചാംപ്യൻഷിപ് 24ന്
ചങ്ങനാശേരി ∙ ജില്ലാ ജൂനിയർ ഹാൻഡ്ബോൾ ചാംപ്യൻഷിപ് 24ന് രാവിലെ 9നു പങ്ങട എസ്എച്ച് ഹൈസ്കൂൾ മൈതാനത്ത് നടത്തും. 2005 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ആൺ – പെൺ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഫോൺ : 9847838003.

ADVERTISEMENT

സീനിയർ  ഹാൻഡ്‌ ബോൾ ചാംപ്യൻഷിപ്
പാലാ ∙ ജില്ലാ ഹാൻഡ്‌ ബോൾ അസോസിയേഷൻ സീനിയർ പുരുഷ, വനിതാ വിഭാഗം ജില്ലാ ചാംപ്യൻഷിപ് 25നു ചങ്ങനാശേരി അസംപ്ഷൻ കോളജ് സ്റ്റേഡിയത്തിൽ നടത്തും. രാവിലെ 8 മുതൽ ജില്ലയിലെ എല്ലാ ടീമുകൾക്കും സിബിഎസ്ഇ / സ്റ്റേറ്റ് സ്കൂളുകൾക്കും കോളജുകൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ 24നു മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ: 9809337777.

കരട് വിജ്ഞാപനം
ഈരാറ്റുപേട്ട ∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തിടനാട്, മൂന്നിലവ്, മേലുകാവ്, തലനാട്, തലപ്പലം, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനമായി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ഡിസംബർ 3ന് മുൻപ് ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നിവർക്ക് നേരിട്ടോ റജിസ്റ്റേഡ് തപാൽ വഴിയോ സമർപ്പിക്കാം.

ADVERTISEMENT

അവസരങ്ങൾ അനലിറ്റിക്കൽ  ട്രെയ്നി
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ അഗ്രോണമി സെയിൽസ് ഡിവിഷനിൽ താൽക്കാലികാടിസ്ഥാനത്തിൽ അനലിറ്റിക്കൽ ട്രെയ്നിയെ നിയമിക്കുന്നതിനുള്ള പരീക്ഷയും അഭിമുഖവും 26ന് 9.30നു പുതുപ്പള്ളിയിലെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ നടക്കും. യോഗ്യത: രസതന്ത്രത്തിൽ ബിരുദാനന്തരബിരുദം. നവംബർ 30നു 30 വയസ്സ് കവിയരുത്. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

ഫാർമസിസ്റ്റ്
കല്ലറ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ആഴ്ചയിൽ രണ്ട് ദിവസം എന്ന രീതിയിൽ ഒരുമാസം പരമാവധി 10 ദിവസത്തേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു. എംപ്ലോയ്മെന്റിൽ നിന്ന് ലിസ്റ്റ് ലഭിച്ച് ഫാർമസിസ്റ്റിനെ നിയമിക്കുന്നതു വരെയോ 2025 മാർച്ച് 31 വരെയോ നിയമനത്തിന് കാലാവധിയുണ്ട്. ഡി–ഫാം, ബിഫാം യോഗ്യതയും ഫാർമസി കൗൺസിൽ റജിസ്ട്രേഷനും ഉള്ള 18 വയസ്സിനും 43 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർഥികൾ 29 ന് 10.30 ന് കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ  സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം