ഇനി മുഷിയില്ല; മുഴുകാംപുസ്തകവായനയിൽ
ഇളപ്പുങ്കൽ ∙ ബസ് കാത്തിരുന്നു മുഷിയുന്നവർക്കു കൂട്ടായി പുസ്തകങ്ങൾ. ഒരെണ്ണമല്ല, 25 പുസ്തകങ്ങൾ. കൂടാതെ അനുദിന വാർത്തകളറിയാൻ പത്രങ്ങളും. പേര്– തുറന്നവായനശാല. പള്ളിക്കത്തോട് – പാമ്പാടി റൂട്ടിൽ ഇളപ്പുങ്കൽ ജംക്‌ഷനിലാണ് തുറന്നവായനശാലയുടെ പ്രവർത്തനം. ഒറ്റ നോട്ടത്തിൽ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം. എന്നാൽ

ഇളപ്പുങ്കൽ ∙ ബസ് കാത്തിരുന്നു മുഷിയുന്നവർക്കു കൂട്ടായി പുസ്തകങ്ങൾ. ഒരെണ്ണമല്ല, 25 പുസ്തകങ്ങൾ. കൂടാതെ അനുദിന വാർത്തകളറിയാൻ പത്രങ്ങളും. പേര്– തുറന്നവായനശാല. പള്ളിക്കത്തോട് – പാമ്പാടി റൂട്ടിൽ ഇളപ്പുങ്കൽ ജംക്‌ഷനിലാണ് തുറന്നവായനശാലയുടെ പ്രവർത്തനം. ഒറ്റ നോട്ടത്തിൽ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം. എന്നാൽ ഇരിപ്പിടത്തിനു മുകളിലായി വച്ചിരിക്കുന്ന പെട്ടിയിൽ നോക്കിയാൽ പുസ്തകങ്ങൾ കാണാം. ആനിക്കാട് കൊമ്പാറ സെന്റ് ആന്റണീസ് എൽപി സ്കൂളിന്റെ നേതൃത്വത്തിലാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ വായനശാലയുടെ പ്രവർത്തനം.
ഓരോ മാസവും സ്കൂൾ ലൈബ്രറിയിൽനിന്ന് 25 പുസ്തകങ്ങൾ വായനശാലയിൽ എത്തിക്കും. അടുത്തമാസം പുതിയ പുസ്തകങ്ങൾ വയ്ക്കും. കോവിഡ് കാലത്തെ ഇടവേള ഒഴിച്ചാൽ ആറു വർഷമായി തുടരുന്ന പതിവാണിത്. ഓരോ മാസവും വയ്ക്കുന്ന പുസ്തങ്ങളുടെ ലിസ്റ്റും സമീപം പ്രദർശിപ്പിച്ചിട്ടുണ്ട്. ദിവസവും രാവിലെ 8 മുതൽ അഞ്ച് വരെയാണ് തുറന്ന വായനശാലയുടെ പ്രവർത്തനം. സുജാത മനോഹരൻ എന്ന രക്ഷകർത്താവിനാണ് വായനശാലയുടെ പരിപാലനച്ചുമതല.
പ്രദേശത്തുകൂടി അഞ്ച് ബസ് സർവീസുകളാണുള്ളത്. അതിനാൽ മണിക്കൂറുകൾ കാത്തിരുന്നു മുഷിയുന്നവർക്കു ആശ്വാസമാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ തുറന്ന വായനശാല. ബസ് കാത്തിരിക്കുന്നവർ മാത്രമല്ല പുസ്തകപ്രേമികളുടെ നിത്യസന്ദർശന ഇടം കൂടിയാണിത്. ഓരോ മാസവും വയ്ക്കുന്ന പുസ്തകം തിരികെ എടുക്കുമ്പോൾ പുസ്തകങ്ങളുടെ എണ്ണം വർധിക്കാറുണ്ടെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ജിജി ജോർജ് പറഞ്ഞു.