ഗുരുതര തലച്ചോർ രോഗത്തിന് ആധുനിക ചികിത്സ; അതിരമ്പുഴ സ്വദേശിനി ജീവിതത്തിലേക്ക്
Mail This Article
പാലാ ∙ ഗുരുതര തലച്ചോർ രോഗം ബാധിച്ച അതിരമ്പുഴ സ്വദേശിനിയായ 58കാരിയെ ആധുനിക സ്റ്റെൻന്റിങ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രക്തചംക്രമണം വഴിതിരിച്ചുവിട്ടതിന് ശേഷം ധമനികളിലെ വലിയ കുമിളകളെ സുഖപ്പെടുത്തുന്ന ചികിത്സാ രീതി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലാണ് പൂർത്തിയാക്കിയത്. തലവേദനയും തലച്ചോറിൽ രക്ത സ്രാവവുമായിട്ടാണ് ഇവർ ചികിത്സ തേടിയെത്തിയത്.
തലയോട്ടി തുറക്കാതെ ചെയ്യുന്ന എൻഡോവാസ്ക്കുലർ സ്റ്റെന്റിങ് ചികിത്സയാണ് നടത്തിയത്. രോഗലക്ഷണങ്ങളും ധമനി വീക്കം കണ്ടെത്തിയ സ്ഥലവും വലിപ്പവും കണക്കിലെടുത്താണ് ഏറ്റവും ആധുനികമായ സിൽക് വിസ്ത സ്റ്റെന്റ് ഉപയോഗിച്ചുള്ള ഫ്ളോ ഡൈവേർഷൻ പ്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. ആശുപത്രിയിലെ ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.