തിരുനക്കര ശ്രീനിവാസ അയ്യർ റോഡിൽ നവീകരണം പേരിന്
കോട്ടയം ∙ തകർന്ന തിരുനക്കര ശ്രീനിവാസ അയ്യർ റോഡ് നന്നാക്കാതെ 'പങ്ചർ ഒട്ടിച്ച്' പൊതുമരാമത്ത് വകുപ്പ്. റോഡിന്റെ പല സ്ഥലത്തും വിണ്ടു കീറി കിടക്കുന്നു. 2 വർഷം മുൻപ് റോഡിന്റെ ഉപരിതലത്തിൽ രൂപപ്പെട്ട ചുളിവുകൾ മാറ്റിയിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ റോഡിൽ ഗർത്തങ്ങളായി.കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ

കോട്ടയം ∙ തകർന്ന തിരുനക്കര ശ്രീനിവാസ അയ്യർ റോഡ് നന്നാക്കാതെ 'പങ്ചർ ഒട്ടിച്ച്' പൊതുമരാമത്ത് വകുപ്പ്. റോഡിന്റെ പല സ്ഥലത്തും വിണ്ടു കീറി കിടക്കുന്നു. 2 വർഷം മുൻപ് റോഡിന്റെ ഉപരിതലത്തിൽ രൂപപ്പെട്ട ചുളിവുകൾ മാറ്റിയിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ റോഡിൽ ഗർത്തങ്ങളായി.കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതു പതിവായി. റോഡരികിലെ ഓട തകർന്നു.
മഴയത്തുണ്ടായ ഗർത്തങ്ങളാണ് കഴിഞ്ഞ ദിവസം അധികൃതർ മണ്ണിട്ടു മൂടി ടാർ ഉരുക്കി ഒഴിച്ച് ഒട്ടിച്ചത്. വിള്ളലുകളിൽ ഒന്നും ചെയ്തില്ല.തിരുനക്കരയിൽനിന്നു ചാലുകുന്നിലേക്കുള്ള എളുപ്പവഴിയാണിത്. മഴ പെയ്താൽ വെള്ളം റോഡിലൂടെ പരന്നാണ് ഒഴുകുന്നത്. റോഡിന് അടിയിലെ ഉറപ്പില്ലാത്ത മണ്ണ് മഴയിൽ ഒലിച്ചുപോയി. സോയിൽ പൈപ്പിങ്ങിനു സമാനമായ പൊള്ളയായ ഭാഗം രൂപപ്പെട്ടിട്ടുണ്ടാകാം.