മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷൻ അപകടമേഖല
മാന്തുരുത്തി ∙ വാഴൂർ – ചങ്ങനാശേരി റോഡിലെ സ്ഥിരം അപകടമേഖലയായി മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷൻ. മഴ പെയ്താൽ മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷനിൽ അപകടപരമ്പരയാണ്. കഴിഞ്ഞദിവസം സ്വകാര്യ ബസിടിച്ച് പാമ്പാടി സ്വദേശി ബിജു (48)ന് പരുക്കേറ്റിരുന്നു. വാഴൂർ ഭാഗത്തുനിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. മുൻപിൽ പോയ

മാന്തുരുത്തി ∙ വാഴൂർ – ചങ്ങനാശേരി റോഡിലെ സ്ഥിരം അപകടമേഖലയായി മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷൻ. മഴ പെയ്താൽ മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷനിൽ അപകടപരമ്പരയാണ്. കഴിഞ്ഞദിവസം സ്വകാര്യ ബസിടിച്ച് പാമ്പാടി സ്വദേശി ബിജു (48)ന് പരുക്കേറ്റിരുന്നു.
വാഴൂർ ഭാഗത്തുനിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. മുൻപിൽ പോയ ബിജു പാമ്പാടി റോഡിലേക്ക് തിരിയുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടർ ബസിനടിയിൽപെട്ടെങ്കിലും ബിജു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ചെറിയ അപകടങ്ങൾ എല്ലാ ദിവസം നടക്കുന്നുണ്ടെന്നു മേഖലയിലെ വ്യാപാരി സാജൻ പറയുന്നു.
റോഡ് കണ്ണാടി പോലെ
റോഡിന്റെ ഒരു വശം കണ്ണാടി പോലെ മിനുസമാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ നിയന്ത്രണംവിടുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. മഴക്കാലത്ത് മാന്തുരുത്തിയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണം ‘ഹൈഡ്രോ പ്ലെയ്നിങ് – അക്വാ പ്ലെയിനിങ്’ എന്ന പ്രതിഭാസമാണെന്നു പൊതുമരാമത്ത് വകുപ്പ് പറയുന്നു. വെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ അമിതവേഗത്തിൽ പോകുമ്പോൾ ടയറിന്റെയും റോഡിന്റെയും ഇടയിൽ ജലപാളി രൂപപ്പെടുകയും തുടർന്ന് ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്. വേഗം കുറച്ച് പോകുക മാത്രമാണ് അപകടം ഒഴിവാക്കാനുള്ള ഏകവഴി.