ADVERTISEMENT

മാന്തുരുത്തി ∙ വാഴൂർ – ചങ്ങനാശേരി റോഡിലെ സ്ഥിരം അപകടമേഖലയായി മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷൻ. മഴ പെയ്താൽ മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷനിൽ അപകടപരമ്പരയാണ്. കഴിഞ്ഞദിവസം സ്വകാര്യ ബസിടിച്ച് പാമ്പാടി സ്വദേശി ബിജു (48)ന് പരുക്കേറ്റിരുന്നു.

വാഴൂർ ഭാഗത്തുനിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. മുൻപിൽ പോയ ബിജു പാമ്പാടി റോഡിലേക്ക് തിരിയുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടർ ബസിനടിയിൽപെട്ടെങ്കിലും ബിജു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ചെറിയ അപകടങ്ങൾ എല്ലാ ദിവസം നടക്കുന്നുണ്ടെന്നു മേഖലയിലെ വ്യാപാരി സാജൻ പറയുന്നു.

റോഡ് കണ്ണാടി പോലെ
റോഡിന്റെ ഒരു വശം കണ്ണാടി പോലെ മിനുസമാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ നിയന്ത്രണംവിടുകയാണെന്ന് ഡ്രൈവർമാർ പറയുന്നു. മഴക്കാലത്ത് മാന്തുരുത്തിയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് കാരണം ‘ഹൈഡ്രോ പ്ലെയ്നിങ് – അക്വാ പ്ലെയിനിങ്’ എന്ന പ്രതിഭാസമാണെന്നു പൊതുമരാമത്ത് വകുപ്പ് പറയുന്നു. വെള്ളം കെട്ടി നിൽക്കുന്ന റോഡിലൂടെ അമിതവേഗത്തിൽ പോകുമ്പോൾ ടയറിന്റെയും റോഡിന്റെയും ഇടയിൽ ജലപാളി രൂപപ്പെടുകയും തുടർന്ന് ടയറും റോഡും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്. വേഗം കുറച്ച് പോകുക മാത്രമാണ് അപകടം ഒഴിവാക്കാനുള്ള ഏകവഴി.

English Summary:

Manthuruthy Church Junction, a busy intersection on the Vaipur-Changanassery Road, has become notorious for accidents, especially during rainy weather. Recently, a scooter rider was injured after being hit by a private bus, highlighting the dangers at this junction. Local merchants report frequent minor accidents, calling for immediate attention to improve road safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com