ADVERTISEMENT

പെരുവ ∙ റോഡ് ഉയർത്തി ഇരു സൈഡിലും ആഴത്തിൽ താഴ്ച. റോഡിൽ നിന്നും വാഹനങ്ങൾ തെന്നി മറിഞ്ഞ് അപകടങ്ങൾ പതിവായിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാതെ അധികൃതർ. റി ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെ.എസ്.ടി.പി. ആധുനിക രീതിയിൽ ഉയർത്തി നിർമിച്ച പെരുവ - മുളക്കുളം റോഡിലാണ് അപകടങ്ങൾ പതിവാകുന്നത്.  മുളക്കുളം മുതൽ വടുകുന്നപ്പുഴ ഗുരുദേവക്ഷേത്രം വരെ രണ്ടടിയോളം ഉയർത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ നാലടിയിൽ അധികവും റോഡ് ഉയർത്തിയിട്ടുണ്ട്.

എന്നാൽ ഉയർത്തിയ സൈഡിൽ മണ്ണിട്ടു ഉയർത്താത്തതാണു അപകടത്തിന് കാരണം. ഇവിടെ കാട് വളർന്ന് റോഡിന്റെ താഴ്ച കാണാൻ കഴിയുന്നില്ല. ഇതുമൂലം ചെറിയ വാഹനങ്ങൾ റോ‍ഡിൽ നിന്നും താഴെ വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസം വടുകുന്നപ്പുഴ കോളനിക്ക് സമീപം ആംബുലൻസ് റോഡിൽ നിന്നും കട്ടിങ്ങിലേക്ക് ഇറങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് ആംബുലൻസിലുണ്ടായിരുന്ന രോഗി പോത്താനിക്കാട് സ്വദേശി പുൽപ്രയിൽ ബെൻസൺ (35) മരിച്ചിരുന്നു. എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളെയും അധികൃതരെയും വിവരം അറിയിച്ചിട്ടും നടപടിയൊന്നും എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ റോഡു നിർമാണ കരാറുകാരൻ പണികൾ ഉപേക്ഷിച്ചു എന്നാണ് വിശദീകരണം.

English Summary:

A newly upgraded road in Kerala, meant to improve connectivity, has become a death trap due to its dangerous design. Despite frequent accidents, authorities have failed to implement any safety measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com