ഇത് സ്കൂളോ അതോ കൊടുംകാടോ? കാടുകയറി വെള്ളൂർ ഗവ. ടെക്നിക്കൽ സ്കൂൾ മുൻഭാഗം
വെള്ളൂർ ∙ വെള്ളൂർ ഗവ. ടെക്നിക്കൽ സ്കൂളിനു മുൻവശം നാളുകളേറെയായി കാടുകയറിയ നിലയിൽ. എന്നാൽ, ഇത് തെളിക്കുന്നതിനുള്ള നടപടികൾ മാത്രമില്ല. പൊന്നപ്പൻസിറ്റി, ഒറവയ്ക്കൽ ഭാഗങ്ങളിലേക്കു പോകുന്ന റോഡിനു സമീപമാണ് ഈ ദുരിതം. കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കൂടാതെ രാത്രികാലമായാൽ

വെള്ളൂർ ∙ വെള്ളൂർ ഗവ. ടെക്നിക്കൽ സ്കൂളിനു മുൻവശം നാളുകളേറെയായി കാടുകയറിയ നിലയിൽ. എന്നാൽ, ഇത് തെളിക്കുന്നതിനുള്ള നടപടികൾ മാത്രമില്ല. പൊന്നപ്പൻസിറ്റി, ഒറവയ്ക്കൽ ഭാഗങ്ങളിലേക്കു പോകുന്ന റോഡിനു സമീപമാണ് ഈ ദുരിതം. കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
കൂടാതെ രാത്രികാലമായാൽ സാമൂഹികവിരുദ്ധർ ഇവിടെ താവളമാക്കുന്നതായും നാട്ടുകാർ പറയുന്നു. റോഡിനു സമീപമെങ്കിലും കാടുപിടിച്ചു കിടക്കുന്നതിനാൽ സ്കൂൾ ചുറ്റുമതിൽ പോലും കാണാൻ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കാടു പിടിച്ചു കിടക്കുന്ന ഭാഗത്ത് തള്ളുന്നതായും പരാതികൾ ഉയരുന്നു. അതിനാൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പ്രദേശത്തെ കാടുതെളിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു ആവശ്യം.