മരങ്ങോലി ∙കവലയിൽ ജല അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈൻ പൊട്ടൽ പതിവായി. ഇതുമൂലം വെള്ളം പാഴാകുന്നതിനു പുറമേ വാഹന ഗതാഗതവും തടസ്സപ്പെടുന്നതായി പരാതി.അടുത്ത കാലത്തായി 13 പ്രാവശ്യം പൊട്ടിയ പൈപ്പ് നന്നാക്കി. കഴിഞ്ഞ ദിവസം വീണ്ടും പൈപ്പ് പൊട്ടി. വെള്ളം പാഴായി. പഞ്ചായത്തിന്റെയും ജല അതോറിറ്റിയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരങ്ങോലി ∙കവലയിൽ ജല അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈൻ പൊട്ടൽ പതിവായി. ഇതുമൂലം വെള്ളം പാഴാകുന്നതിനു പുറമേ വാഹന ഗതാഗതവും തടസ്സപ്പെടുന്നതായി പരാതി. അടുത്ത കാലത്തായി 13 പ്രാവശ്യം പൊട്ടിയ പൈപ്പ് നന്നാക്കി. കഴിഞ്ഞ ദിവസം വീണ്ടും പൈപ്പ് പൊട്ടി. വെള്ളം പാഴായി. പഞ്ചായത്തിന്റെയും ജല അതോറിറ്റിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലം കാണുന്നില്ല. ഇതിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല. രാത്രികാലങ്ങളിൽ പൈപ്പ് നന്നാക്കാൻ എടുത്തിരിക്കുന്ന കുഴിയിൽ വാഹനങ്ങൾ ചാടി അപകടം പതിവാണ്.

മരങ്ങോലി ഗവൺമെന്റ് എൽപി സ്കൂൾ , ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ സമീപത്താണ് സ്ഥിരം പൈപ്പ് പൊട്ടൽ. പൊട്ടിയ പൈപ്പ് നന്നാക്കാൻ എടുക്കുന്ന കുഴി ദിവസങ്ങളോളം മൂടാതെ കിടക്കുന്നതാണ് യാത്രക്കാർക്ക് വലിയ ദുരിതമാകുന്നത്. അധികൃതർ ശാശ്വത നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

English Summary:

The community of Marangoly is grappling with a persistent water pipeline issue at a busy junction. Repeated bursts have led to water wastage, traffic disruptions, and safety concerns due to unfilled repair pits. Despite multiple repairs and complaints to the Panchayat and Water Authority, a permanent solution remains elusive. Frustrated residents are considering protests if authorities fail to address the issue promptly.