പ്രകൃതിയിൽ അലിഞ്ഞ്, രുചിയറിഞ്ഞ് ഈ യാത്ര...
കുമരകം ∙ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ പ്രദേശത്തു കൂടി വെറുതേ ഒരു യാത്രയായിരുന്നില്ല ഈ 22 വാഹനങ്ങളിൽ എത്തിയ 44 പേരുടെ ഉദ്ദേശ്യം. ഓരോ പ്രദേശത്തെയും പ്രകൃതിഭംഗിയും ഇവിടങ്ങളിലെ നാടൻ ഭക്ഷണങ്ങളുടെ രുചിയും അറിഞ്ഞുള്ള യാത്രയാണു അവർ പ്ലാൻ ചെയ്തത്. ഫിൻലാൻഡ്, യുകെ,ദക്ഷിണാഫ്രിക്ക, ജർമനി, ഇറ്റലി, നെതർലാൻഡ്

കുമരകം ∙ കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ പ്രദേശത്തു കൂടി വെറുതേ ഒരു യാത്രയായിരുന്നില്ല ഈ 22 വാഹനങ്ങളിൽ എത്തിയ 44 പേരുടെ ഉദ്ദേശ്യം. ഓരോ പ്രദേശത്തെയും പ്രകൃതിഭംഗിയും ഇവിടങ്ങളിലെ നാടൻ ഭക്ഷണങ്ങളുടെ രുചിയും അറിഞ്ഞുള്ള യാത്രയാണു അവർ പ്ലാൻ ചെയ്തത്. ഫിൻലാൻഡ്, യുകെ,ദക്ഷിണാഫ്രിക്ക, ജർമനി, ഇറ്റലി, നെതർലാൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തുകൂടിയാണ് യാത്ര. ദക്ഷിണേന്ത്യൻ റോഡ് ക്ലാസിക് എന്നായിരുന്നു യാത്രയുടെ പേര്. റോജർ അലൻ, മാഗി ഗ്രേ, ജോൺ ബാസ്റ്റിയൻ, റോസ്ലിൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് യാത്രയിലുള്ളത്.
ഏറെക്കാലമായി പരസ്പരം ചർച്ച ചെയ്താണു വിവിധ രാജ്യങ്ങളിലുള്ളവർ വിവിധ മോഡലിലുള്ള വാഹനത്തിൽ യാത്രയ്ക്കു പുറപ്പെട്ടത്. ഗോവയിൽ നിന്നു തുടങ്ങി ദക്ഷിണേന്ത്യൻ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു ചെന്നൈയിൽ എത്തി തിരികെ പോകുകയാണു ലക്ഷ്യം. വാഹനങ്ങൾ കപ്പലിൽ എത്തിക്കുകയായിരുന്നു. ഗോവയിൽ നിന്നു യാത്ര പുറപ്പെട്ട സംഘം 8 പ്രദേശങ്ങളിലൂടെ കടന്ന് ഇന്നലെ കുമരകം ലേക്ക് റിസേർട്ടിൽ എത്തി. റസിഡന്റ് മാനേജർ എൻ.സജീഷ്, അഡ്മിനിട്രേഷൻ മാനേജർ ടി.ടി.അനിൽകുമാർ എന്നിവർ സംഘത്തെ സ്വീകരിച്ചു. ഇന്നു രാവിലെ സംഘം തേക്കടിയിലേക്കു യാത്ര തിരിക്കും.