പാലായിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷം
പാലാ ∙ നഗരത്തിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായി. പലരും ആക്രമണത്തിൽ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെടുന്നത്. തെരുവു നായ്ക്കളുടെ ശല്യം ഏറിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായ്ക്കൾ ഓടുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു.രാത്രിയിലും പകലുമെല്ലാം പ്രധാന

പാലാ ∙ നഗരത്തിൽ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമായി. പലരും ആക്രമണത്തിൽ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെടുന്നത്. തെരുവു നായ്ക്കളുടെ ശല്യം ഏറിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായ്ക്കൾ ഓടുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു.രാത്രിയിലും പകലുമെല്ലാം പ്രധാന റോഡുകളിൽ നായ്ക്കൾ അലഞ്ഞു തിരിയുകയാണ്. രാത്രി കാലങ്ങളിൽ ബസുകളിൽ നഗരത്തിലെത്തി ടൗണിലൂടെ നടന്നു പോകുന്നവരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു.ടൗൺ ബസ് സ്റ്റാൻഡ്, റിവർവ്യൂ റോഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ടിബി റോഡ്, ചെത്തിമറ്റം തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രങ്ങളിൽ വരെ തെരുവ് നായ്ക്കൾ താവളമാക്കിയിരിക്കുകയാണ്. ബസ് കാത്തുനിൽക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കയറാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.നായ്ക്കൾ സ്‌കൂൾ വിദ്യാർഥികളുടെ പിന്നാലെ എത്തുന്നതും പതിവാണ്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും ഇവ പെരുകാൻ ഇടയാക്കുന്നു.
തെരുവ് നായ്ക്കൾ ജനങ്ങൾക്ക് ദുരിതമാകുമ്പോഴും നിയമത്തിന്റ നൂലാമാലകളാണ് അധികൃതരെ നടപടിയെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. വർഷങ്ങൾക്കു മുൻപ് നഗരസഭ നടപ്പാക്കിയ തെരുവു നായ സംരക്ഷണ പദ്ധതി വീണ്ടും നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഗവ.മൃഗാശുപത്രി വളപ്പിലാണ് തെരുവു നായ്ക്കളെ സംരക്ഷിക്കുന്ന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സംരക്ഷണ കേന്ദ്രം പിന്നീട് നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തലാക്കി. ടൗണിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന നായ്ക്കളെ പിടികൂടി ഈ കേന്ദ്രത്തിലെത്തിച്ചാണ് സംരക്ഷിച്ചിരുന്നത് .ലക്ഷങ്ങൾ മുടക്കി നിർമിച്ച കേന്ദ്രം ഇപ്പോൾ തുരുമ്പെടുത്ത് നശിച്ചുക്കുകയാണ്.