നഗരസഭാ അധികൃതരേ... ആ ചെക്ക് കൊടുത്തുകൂടെ; തലതിരിഞ്ഞ നീക്കവുമായി അക്കൗണ്ട്സ് വിഭാഗം
കോട്ടയം ∙ നഗരസഭ പണം അടച്ചാൽ ഉടൻ കഞ്ഞിക്കുഴിയിലെ ശുചിമുറിയിൽ വെള്ളം കണക്‌ഷൻ നൽകാൻ ജല അതോറിറ്റി തയാർ, എന്നാൽ നഗരസഭ അക്കൗണ്ട്സ് വിഭാഗം ചെക്ക് നൽകാതെ 'ഉരുട്ടുന്നു'. നഗരത്തിലെ മാലിന്യനീക്കം ഊർജിതമായപ്പോൾ തലതിരിഞ്ഞ നീക്കവുമായി അക്കൗണ്ട്സ് വിഭാഗം. കോടിമതയിലെ മാലിന്യം കൊണ്ടു പോകുന്ന ഏജൻസിയുടെ ചെക്കും ഇന്നു

കോട്ടയം ∙ നഗരസഭ പണം അടച്ചാൽ ഉടൻ കഞ്ഞിക്കുഴിയിലെ ശുചിമുറിയിൽ വെള്ളം കണക്‌ഷൻ നൽകാൻ ജല അതോറിറ്റി തയാർ. എന്നാൽ നഗരസഭ അക്കൗണ്ട്സ് വിഭാഗം ചെക്ക് നൽകാതെ 'ഉരുട്ടുന്നു'. നഗരത്തിലെ മാലിന്യനീക്കം ഊർജിതമായപ്പോൾ തലതിരിഞ്ഞ നീക്കവുമായി അക്കൗണ്ട്സ് വിഭാഗം. കോടിമതയിലെ മാലിന്യം കൊണ്ടു പോകുന്ന ഏജൻസിയുടെ ചെക്കും ഇന്നു തരാം നാളെത്തരാം എന്നു പറഞ്ഞു വലിപ്പിക്കുന്നു. ചെക്കെഴുതുന്ന ആൾ അവധിയിലാണ് എന്നാണ് അറിയുന്നത്. ഒരാൾ അവധിയെടുത്താൽ പകരം സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.കഞ്ഞിക്കുഴിയിലെ ശുചിമുറിയുടെ നിർമാണം കഴിഞ്ഞത് അടുത്തയിടെയാണ്.
എന്നാൽ വെള്ളം കണക്‌ഷനില്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല. ജല അതോറിറ്റിക്ക് നൽകേണ്ട തുക 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിൽപെടുത്തി അടയ്ക്കാൻ അധ്യക്ഷ നിർദേശിച്ചിരുന്നു. എന്നാൽ തുക അടയ്ക്കാതെ സെക്രട്ടറി ഇതു സംബന്ധിച്ച ഫയൽ കൗൺസിലിന്റെ അംഗീകാരത്തിനായി മാറ്റിവച്ച് താമസിപ്പിച്ചെന്ന് ആക്ഷേപമുയർന്നിരുന്നു. ശുചിമുറിയിൽ വെള്ളമില്ലാത്തതിന്റെ വാർത്ത മലയാള മനോരമയിൽ വന്നതിനെ തുടർന്നാണ് പണം അനുവദിക്കാൻ നടപടിയുണ്ടായത്.പലരും ശുചിമുറിയുടെ സമീപത്തെ പൊളിഞ്ഞ കെട്ടിടത്തിന്റെ വശങ്ങളിൽ മൂത്ര വിസർജനം നടത്തുന്നതായി പരാതിയുയർന്നിട്ടുണ്ട്.