കുമരകത്തെ കല്യാണം ഓളമാക്കി സ്പെയിനിലെ തക്കാളി ഉത്സവം
കുമരകം ∙ സ്പെയിനിലെ തക്കാളി ഉത്സവത്തിന്റെ മാതൃകയിൽ കുമരകത്തൊരു വിവാഹാഘോഷം. യുപി നോയിഡ സ്വദേശിനി നിഷ്ഠയുടെയും ഡൽഹി സ്വദേശി കൃതിന്റെയും വിവാഹമാണു ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ തക്കാളി ഉത്സവത്തിന്റെ മാതൃകയിൽ നടത്തിയത്. വധുവിന്റെ വരന്റെയും കൂട്ടത്തിൽ നിന്നായി 300 പേരാണ് ആഘോഷത്തിന് എത്തിയത്. തക്കാളിയേറു

കുമരകം ∙ സ്പെയിനിലെ തക്കാളി ഉത്സവത്തിന്റെ മാതൃകയിൽ കുമരകത്തൊരു വിവാഹാഘോഷം. യുപി നോയിഡ സ്വദേശിനി നിഷ്ഠയുടെയും ഡൽഹി സ്വദേശി കൃതിന്റെയും വിവാഹമാണു ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ തക്കാളി ഉത്സവത്തിന്റെ മാതൃകയിൽ നടത്തിയത്. വധുവിന്റെ വരന്റെയും കൂട്ടത്തിൽ നിന്നായി 300 പേരാണ് ആഘോഷത്തിന് എത്തിയത്. തക്കാളിയേറു തുടങ്ങിയതോടെ റിസോർട്ട് പരിസരം ചുവന്നു തുടുത്തു. കൂടാതെ വരന്റെയും വധുവിന്റെയും ആളുകളുടെ വസ്ത്രവും ശരീരവും തക്കാളിയിൽ മുങ്ങി.
തക്കാളി എറിയാൻ എളുപ്പവും അപകടം കുറവും എന്നത് ഏറിന്റെ ശക്തി കൂട്ടി.റിസോർട്ടിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് 2 ടൺ തക്കാളിയാണു സംഭരിച്ചത്. കഴിഞ്ഞ 2 ദിവസമായി വിവാഹാഘോഷം നടന്നുവരികയായിരുന്നു. തക്കാളിയേറിനു ശേഷമാണു ഭക്ഷണം വിളമ്പിയത്. റിസോർട്ട് ജനറൽ മാനേജർ സോബി ജോർജ് വധുവിന്റെയും വരന്റെയും ബന്ധുക്കളെ വരവേറ്റു.