കടുത്തുരുത്തി ∙ മുട്ടുചിറ ഭാഗങ്ങളിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. കുറുവ സംഘമെന്ന് പ്രചാരണം . നാട്ടുകാർ ഭീതിയിൽ. മൂന്നു ദിവസങ്ങളായി കടുത്തുരുത്തി, ചിത്താന്തി, മുട്ടുചിറ പ്രദേശങ്ങളിലാണ് മോഷ്ടാക്കൾ വിഹരിക്കുന്നത്. ഒട്ടേറെ വീടുകളിൽ മോഷ്ടാക്കൾ എത്തി. അർധരാത്രിക്കു ശേഷമാണ് മോഷ്ടാക്കൾ എത്തുന്നത് .വീട്ടുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുത്തുരുത്തി ∙  മുട്ടുചിറ ഭാഗങ്ങളിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷം. കുറുവ സംഘമെന്ന് പ്രചാരണം. നാട്ടുകാർ ഭീതിയിൽ. മൂന്നു ദിവസങ്ങളായി കടുത്തുരുത്തി, ചിത്താന്തി, മുട്ടുചിറ പ്രദേശങ്ങളിലാണ് മോഷ്ടാക്കൾ വിഹരിക്കുന്നത്.  ഒട്ടേറെ വീടുകളിൽ മോഷ്ടാക്കൾ എത്തി. അർധരാത്രിക്കു ശേഷമാണ് മോഷ്ടാക്കൾ എത്തുന്നത്. വീട്ടുകാർ ഉണർന്നതിനാൽ മോഷണം നടത്താനായിട്ടില്ല. ചിത്താന്തിയിൽ കഴിഞ്ഞ ദിവസം എത്തിയത് രണ്ട് മോഷ്ടാക്കളാണ്. കാവി മുണ്ടും തലയിൽ മങ്കി തൊപ്പിയും ധരിച്ചാണ് ഇവരുടെ സഞ്ചാരം.

നാട്ടുകാരും പൊലീസും സഹകരിച്ച് രാത്രി കാല പരിശോധന നടത്തും. ഇതിനായി പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാട്ടുകാർ ഭയപ്പെടേണ്ട കാര്യമില്ല. ഏത് സമയവും പൊലീസിനെ ബന്ധപ്പെടാം.

പാറക്കാല വിനുവിന്റെ വീട്ടിലാണ് മോഷ്ടാക്കൾ ആദ്യം എത്തിയത്. പുലർച്ചെ രണ്ട് മണിയോടെ മുറ്റത്ത് കൂടി ആരോ നടക്കുന്നത് കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി. നാട്ടുകാരിൽ ചിലർ പിന്നാലെ ഓടിയെങ്കിലും മോഷ്ടാക്കളുടെ കയ്യിൽ പൊതിയായി സൂക്ഷിച്ചിരുന്ന കുപ്പിച്ചില്ലുകളും ചെറിയ ഒരു വിഗ്രഹവും നാട്ടുകാർക്ക് ലഭിച്ചു. 

ADVERTISEMENT

പൊലീസിനെ അറിയിച്ച് പൊലീസും നാട്ടുകാരും ചേർ‌ന്നു തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മുട്ടുചിറ അങ്കണവാടിക്കു സമീപമുള്ള വീട്ടിലും മോഷ്ടാക്കൾ എത്തി. കടുത്തുരുത്തി തളിയിൽ ക്ഷേത്ര ഭാഗത്തുള്ള വീടുകളിലും മോഷ്ടാക്കൾ എത്തിയതായി പരാതി ഉയർന്നു. സംഭവത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്തിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി. 

English Summary:

Fear has gripped the residents of Muttuchira and surrounding areas as a series of attempted thefts have taken place over the past few days. Rumors of a "Kuruva" gang operating in the region have further heightened anxieties. While no successful burglaries have been reported yet, the boldness of the thieves, often striking after midnight, has left people feeling vulnerable.