ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ മതനിരപേക്ഷ മൂല്യങ്ങൾക്ക് എതിരെ നിന്നവരാണ് സംഘപരിവാറും ജമാഅത്തെ ഇസ്‌ലാമിയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പേരിലുള്ള കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് വിജയിച്ചത്. വർഗീയതയെ തള്ളിപ്പറയാൻ കോൺഗ്രസ് തയാറാകാത്തതു കൊണ്ടാണ് ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും അവർക്കു നഷ്ടപ്പെട്ടത്. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്ത് ആരോഗ്യം കളയരുതെന്ന് അന്നത്തെ യുവാക്കളെ ഉപദേശിച്ചവരാണു സംഘപരിവാർ – ആർഎസ്എസ് ശക്തികൾ. മതനിരപേക്ഷ രാജ്യമെന്ന നിലപാടിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം പിന്തുണച്ചു.

സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മുൻ ദേശീയ സെക്രട്ടറി 
സീതാറാം യച്ചൂരിയുടെ ഛായാചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്യുന്നു. 
ജില്ലാ സെക്രട്ടറി എ.വി.റസൽ, മന്ത്രി വി.എൻ.വാസവൻ, കെ.ജെ.തോമസ്, ഏരിയ സെക്രട്ടറി കെ.രാജേഷ് എന്നിവർ സമീപം
സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മുൻ ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഛായാചിത്രം മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി എ.വി.റസൽ, മന്ത്രി വി.എൻ.വാസവൻ, കെ.ജെ.തോമസ്, ഏരിയ സെക്രട്ടറി കെ.രാജേഷ് എന്നിവർ സമീപം

എന്നാൽ ബിജെപി ഇതിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. സോഷ്യലിസത്തിനും അവർ എതിരാണ്. ജനം എൽഡിഎഫിനൊപ്പമാണെന്നു ചേലക്കര തിരഞ്ഞെടുപ്പ് തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.  നിർമാണ കമ്മിറ്റി ചെയർമാൻ കെ.ജെ.തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ.വാസവൻ, ഗവ.ചീഫ് വിപ് എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ, ജില്ലാ സെക്രട്ടറി എ.വി.റസൽ, വൈക്കം വിശ്വൻ, പി.ഷാനവാസ്, ഏരിയ സെക്രട്ടറി കെ.രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ഷെമീം അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

English Summary:

In a strong statement, Kerala CM Pinarayi Vijayan condemned both the Sangh Parivar and Jamaat-e-Islami as forces opposing secularism. He criticized Congress for joining hands with SDPI and their historical inability to combat communalism, leading to the loss of secular institutions. Vijayan also praised the Supreme Court's recent affirmation of India's secular foundation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com