ഹൃദയശസ്ത്രക്രിയയ്ക്ക് ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു
കോട്ടയം ∙ ഹൃദയശസ്ത്രക്രിയക്കു ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. അയർക്കുന്നം പഞ്ചായത്ത് 20ാം വാർഡിൽ ചിറപ്പുറത്ത് സി.എം.ബിജിയാണ് (64) സഹായം തേടുന്നത്. ഡബിൾ വെസൽ രോഗമാണ് ഹൃദയത്തെ ബാധിച്ചിരിക്കുന്നത്. ഓപ്പറേഷൻ മാത്രമാണ് പ്രതിവിധി. കോട്ടയം മെഡിക്കൽ കോളജിൽ 1.20 ലക്ഷം രൂപ കെട്ടിവെച്ചെങ്കിൽ മാത്രമേ

കോട്ടയം∙ ഹൃദയശസ്ത്രക്രിയയ്ക്കു ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. അയർക്കുന്നം പഞ്ചായത്ത് 20ാം വാർഡിൽ ചിറപ്പുറത്ത് സി.എം.ബിജിയാണ് (64) സഹായം തേടുന്നത്. ഡബിൾ വെസൽ രോഗമാണ് ഹൃദയത്തെ ബാധിച്ചിരിക്കുന്നത്. ഓപ്പറേഷൻ മാത്രമാണ് പ്രതിവിധി. കോട്ടയം മെഡിക്കൽ കോളജിൽ 1.20 ലക്ഷം രൂപ കെട്ടിവെച്ചെങ്കിൽ മാത്രമേ ഓപ്പറേഷൻ നടക്കൂ. പശുവളർത്തലായിരുന്നു കുടുംബത്തിന്റെ വരുമാനം. ഇക്കഴിഞ്ഞ ജൂലൈ 23നു ബിജി വീട്ടിൽ കുഴഞ്ഞുവീണു. തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗമെന്തെന്ന് തിരിച്ചറിയുന്നത്.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. സാമ്പത്തികമില്ലാതെ വന്നതോടെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആറുമാനൂർ ശാഖയിൽ ബിജി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 57043654554, ഐഎഫ്എസ്‌സി കോഡ്: എസ്ബിഐഎൻ 0070489. ഫോൺ: 9895883795.