മാലിന്യത്തിന് ഒരു ഫുൾ ടിക്കറ്റ്; എല്ലാ മാലിന്യവും സ്റ്റാൻഡ് വിടും !
കോട്ടയം ∙ കൈയും തലയും മാത്രമല്ല, ഇനി മാലിന്യവും പുറത്തിടാൻ പാടില്ല.! കെഎസ്ആർടിസി പിടികൂടും. മാലിന്യ നിർമാർജനത്തിൽ കെഎസ്ആർടിസിയും നഗരസഭയും കൈകോർക്കുന്നു. നഗരസഭയുടെ വലിയ വാഹനങ്ങൾ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് കെഎസ്ആർടിസി ഡ്രൈവർമാർ മാലിന്യ നിർമാർജനത്തിൽ പങ്കാളികളാകും. മാലിന്യ

കോട്ടയം ∙ കൈയും തലയും മാത്രമല്ല, ഇനി മാലിന്യവും പുറത്തിടാൻ പാടില്ല.! കെഎസ്ആർടിസി പിടികൂടും. മാലിന്യ നിർമാർജനത്തിൽ കെഎസ്ആർടിസിയും നഗരസഭയും കൈകോർക്കുന്നു. നഗരസഭയുടെ വലിയ വാഹനങ്ങൾ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് കെഎസ്ആർടിസി ഡ്രൈവർമാർ മാലിന്യ നിർമാർജനത്തിൽ പങ്കാളികളാകും. മാലിന്യ നിർമാർജനമെന്ന കടമ്പ കടക്കാൻ വിഷമിക്കുന്ന നഗരസഭയ്ക്ക് ആശ്വാസമാകുന്ന പദ്ധതിയാകും ഇത്.
നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നാളെ 2.30നു ചേരുന്ന കൗൺസിൽ യോഗം ഇതുസംബന്ധിച്ച് ചർച്ച ചെയ്യും. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാൻസ്പോർട്ട് കോർപറേഷൻ ജോയിന്റ് ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചർച്ച. തദ്ദേശ സ്ഥാപനങ്ങളിലെ ഹെവി വാഹനങ്ങളുടെ പരിപാലനം കോർപറേഷനെ ഏൽപിക്കുന്നതു സംബന്ധിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദേശം ഉള്ളത്. മാലിന്യ നിർമാർജനത്തിനു നഗരസഭയുടെ വണ്ടി ഓടിക്കാൻ ഡ്രൈവർമാരെ വിട്ടു കൊടുക്കാൻ തയാറാണെന്നു കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
ആധുനിക വർക് ഷോപ്പുകൾ ഉള്ളതിനാൽ ഹെവി വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും പെയ്ന്റിങ് ഉൾപ്പെടെയുള്ള കാര്യങ്ങളും ചെയ്തു നൽകാമെന്നും കെഎസ്ആർടിസി നഗരസഭയെ അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ പഴയ ബസുകൾ നാലു വശവും അടച്ചു കെട്ടി മാലിന്യം നീക്കാൻ ഉപയോഗിക്കാമെന്ന മറ്റൊരു നിർദേശവും കെഎസ്ആർടിസിയുടേതായി ഉണ്ട്.