ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷത്തിനു ജില്ലയിൽ തുടക്കം കുറിച്ചു. പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തി, പാർട്ടി വൈസ് ചെയർമാൻ കെ.എഫ്.വർഗീസ്, തോമസ് കണ്ണന്തറ, മാഞ്ഞൂർ മോഹൻകുമാർ, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, പോൾസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. സംഘടനാ ചർച്ചകൾ നടത്തി.

വജ്ര ജൂബിലിയുടെ ഭാഗമായി ജില്ലയിലെ 60 കേന്ദ്രങ്ങളിൽ വ്യത്യസ്തമായ 60 പാർട്ടി പരിപാടികൾ നടത്താൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. റബർ വിലസ്ഥിരത ഫണ്ട് 250 രൂപയായി ഉയർത്തുമെന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഡിസംബർ 5നു റബർ കർഷക വഞ്ചനാദിനമായി ആചരിക്കും. റബർ കർഷക പ്രതിഷേധ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം രാമപുരത്ത് നടത്തും. നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ 5 മുതൽ 11 വരെ റബർ കർഷക ധർണ നടത്തും. 14നു കോട്ടയത്ത് റബർ കർഷക സത്യഗ്രഹ സമരം പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

English Summary:

The Kerala Congress marked the start of its diamond jubilee year with a significant inauguration ceremony at the district level. The event, spearheaded by Party Executive Chairman Mons Joseph MLA, saw the participation of prominent party figures and featured discussions on organizational strategies. This inauguration sets the stage for a year of celebrations commemorating the party's six decades in Kerala politics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com