രാവിലെ കുളിക്കടവിൽനിന്ന് കയറിവരുന്നതു കണ്ടു; നാട്ടുകാരും പൊലീസും ചേർന്ന് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി
വൈക്കം ∙ ഒട്ടേറെ കേസുകളിൽ പ്രതിയായി മോഷ്ടാവിനെ പൊലീസും നാട്ടുകാരും ചേർന്നു പിന്തുടർന്നു പിടികൂടി. കന്യാകുമാരി മൻകോട് സ്വദേശി എഡ്വിൻ ജോസ് (45) ആണു പിടിയിലായത്.ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. വെള്ളൂർ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരത്തെ കുളിക്കടവിൽനിന്ന് എഡ്വിൻ

വൈക്കം ∙ ഒട്ടേറെ കേസുകളിൽ പ്രതിയായി മോഷ്ടാവിനെ പൊലീസും നാട്ടുകാരും ചേർന്നു പിന്തുടർന്നു പിടികൂടി. കന്യാകുമാരി മൻകോട് സ്വദേശി എഡ്വിൻ ജോസ് (45) ആണു പിടിയിലായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. വെള്ളൂർ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരത്തെ കുളിക്കടവിൽനിന്ന് എഡ്വിൻ കയറിവരുന്നതു കണ്ട് നാട്ടുകാർ വെള്ളൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പൊലീസും നാട്ടുകാരും പിന്നാലെ പോയി പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി വെള്ളൂർ ഫെഡറൽ ബാങ്കിനു സമീപത്തെ വീടിന്റെ കതകു കുത്തിത്തുറക്കാൻ ശ്രമം നടത്തുന്നതിനിടെ വീട്ടുകാർ ഉണർന്നതോടെ പ്രതി കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. തുടർന്ന് ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതു കണ്ടാണ് ഇന്നലെ രാവിലെ ചിലർക്കു സംശയം തോന്നിയത്. ഇയാളുടെ ബാഗിൽ നിന്നു വാതിലുകളും പൂട്ടും തുറക്കുന്ന ആയുധങ്ങൾ ഉൾപ്പെടെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.