ശക്തമായ മഴ: ഏറ്റുമാനൂർ നഗരത്തിൽ വെള്ളക്കെട്ട്; വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി
ഏറ്റുമാനൂർ∙ ഞായറാഴ്ച മുതൽ തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂർ നഗരത്തിൽ വെള്ളക്കെട്ട്. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. എംസി റോഡിൽ അടക്കം 2 അടിയോളം വെള്ളം കയറിയ നിലയിലാണ്. വൈക്കം റോഡിൽ വില്ലേജ് ഓഫിസിന് സമീപവും പേരൂർ കവല ഭാഗത്തെയും കടകളില്‍ വെള്ളം കയറി.

പേരൂർ കവല, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം, വൈക്കം റോഡ്, പോസ്റ്റ് ഓഫിസ് ജംക്‌ഷൻ തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പേരൂർ കവലയിലും പോസ്റ്റ് ഓഫിസ് ജംക്‌ഷനിലും രണ്ടടിക്ക് മുകളിലാണ് വെള്ളം. ഓടകൾ കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. രാത്രി വൈകിയും വ്യാപാരികൾ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓടകൾ വൃത്തിയാക്കാത്തതും പരമ്പരാഗതമായ ചാലുകൾ അടഞ്ഞു പോയതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു.