പാലത്തിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി; വൈദികനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി
കോട്ടയം∙ മീനടം ഞണ്ട്കുളം പാലത്തിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി. കുറ്റിക്കൽ സ്വദേശിയായ വൈദികൻ റയിൽവേ സ്റ്റേഷനിൽ പോയി പുലർച്ചെ മടങ്ങും വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാർ ചേർന്ന് കാർ റോഡിലേക്ക് മാറ്റി. അതിനിടെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കോട്ടയം ജില്ലയിൽ കനത്തമഴ തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ നദികളിൽ ശക്തമായ നീരൊഴുക്കുണ്ടായി. വെള്ളം അപകടനിലയിലേക്ക് ഉയർന്നിട്ടില്ല.

കോട്ടയം∙ മീനടം ഞണ്ട്കുളം പാലത്തിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി. കുറ്റിക്കൽ സ്വദേശിയായ വൈദികൻ റയിൽവേ സ്റ്റേഷനിൽ പോയി പുലർച്ചെ മടങ്ങും വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നാട്ടുകാർ ചേർന്ന് കാർ റോഡിലേക്ക് മാറ്റി.
അതിനിടെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കോട്ടയം ജില്ലയിൽ കനത്തമഴ തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ നദികളിൽ ശക്തമായ നീരൊഴുക്കുണ്ടായി. വെള്ളം അപകടനിലയിലേക്ക് ഉയർന്നിട്ടില്ല.
പേരൂർ, നീണ്ടൂർ മേഖലകളിൽ മരം വീണ് ഗതാഗതവും വൈദ്യുത വിതരണവും തടസ്സപ്പെട്ടു. ജില്ലയിൽ 4 വരെ ഖനനം കലക്ടർ നിരോധിച്ചിരിക്കുകയാണ്. ശക്തമായ മഴസാധ്യതയെത്തുടർന്നു കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.