ദുരിതപ്പെയ്ത്ത് ! ഏറ്റുമാനൂരിൽ പലയിടത്തും വെള്ളക്കെട്ട്
ഏറ്റുമാനൂർ∙ 2 ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂരിൽ പലയിടത്തും വെള്ളക്കെട്ട് . ഒട്ടേറെ വ്യാപാര കേന്ദ്രങ്ങളിൽ വെള്ളം കയറി. പേരൂർ ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞതോടെ ഏക്കർ കണക്കിനു നെല്ല് കൃഷി വെള്ളത്തിലായി. എംസി റോഡിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, വൈക്കം റോഡിൽ വില്ലേജ് ഓഫിസിനു മുൻവശം, തവളക്കുഴി,
ഏറ്റുമാനൂർ∙ 2 ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂരിൽ പലയിടത്തും വെള്ളക്കെട്ട് . ഒട്ടേറെ വ്യാപാര കേന്ദ്രങ്ങളിൽ വെള്ളം കയറി. പേരൂർ ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞതോടെ ഏക്കർ കണക്കിനു നെല്ല് കൃഷി വെള്ളത്തിലായി. എംസി റോഡിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, വൈക്കം റോഡിൽ വില്ലേജ് ഓഫിസിനു മുൻവശം, തവളക്കുഴി,
ഏറ്റുമാനൂർ∙ 2 ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂരിൽ പലയിടത്തും വെള്ളക്കെട്ട് . ഒട്ടേറെ വ്യാപാര കേന്ദ്രങ്ങളിൽ വെള്ളം കയറി. പേരൂർ ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞതോടെ ഏക്കർ കണക്കിനു നെല്ല് കൃഷി വെള്ളത്തിലായി. എംസി റോഡിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, വൈക്കം റോഡിൽ വില്ലേജ് ഓഫിസിനു മുൻവശം, തവളക്കുഴി,
ഏറ്റുമാനൂർ∙ 2 ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ഏറ്റുമാനൂരിൽ പലയിടത്തും വെള്ളക്കെട്ട് . ഒട്ടേറെ വ്യാപാര കേന്ദ്രങ്ങളിൽ വെള്ളം കയറി. പേരൂർ ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞതോടെ ഏക്കർ കണക്കിനു നെല്ല് കൃഷി വെള്ളത്തിലായി. എംസി റോഡിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, വൈക്കം റോഡിൽ വില്ലേജ് ഓഫിസിനു മുൻവശം, തവളക്കുഴി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പേരൂർ കവല, പൂഞ്ഞാർ സംസ്ഥാന പാതയിൽ പുന്നത്തുറ കവല, ഷട്ടർ കവല, വെട്ടിമുകൾ ജംക്‌ഷനുകൾ തുടങ്ങി നഗരത്തിലെ ഒട്ടു മിക്ക റോഡുകളിലും വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
വൈക്കം റോഡിൽ വില്ലേജ് ഓഫിസിന് സമീപവും പേരൂർ കവല ഭാഗത്തേയും കടകളിലാണ് വെള്ളം കയറിയത്. ഇന്നലെ പുലർച്ചെ പേരൂർ കവലയിലും പോസ്റ്റ് ഓഫിസ് ജംക്‌ഷനിലും 2 അടിക്ക് മുകളിലായിരുന്നു വെള്ളം. ഇന്നലെ പുലർച്ചെ പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപം ആഴമറിയാതെ വെള്ളത്തിലിറങ്ങിയ 2 ഇരുചക്രവാഹനങ്ങളും വെള്ളക്കെട്ടിൽ വീണു. യഥാസമയം ഓടകൾ വൃത്തിയാക്കാത്തതും, പരമ്പരാഗതമായി ഉണ്ടായിരുന്ന ചാലുകൾ അടഞ്ഞു പോയതുമാണ് അപ്രതീക്ഷിത വെള്ളക്കെട്ടിനു കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
ക്ഷേത്ര മൈതാനത്തും വെള്ളക്കെട്ട്
∙ശക്തമായ മഴയിൽ ഇന്നലെ പുലർച്ചെ ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്തും വെള്ളക്കെട്ടു രൂപപ്പെട്ടു. മണ്ഡല കാലത്തോടനുബന്ധിച്ച് ആരംഭിച്ച വിവിധ കൗണ്ടറുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറി. ക്ഷേത്ര മൈതാനത്തെ വിരിപന്തലിൽ വെള്ളം കയറിയതിനെ തുടർന്നു തീർഥാടകരെ ശ്രീകൈലാസ് ഓഡിറ്റോറിയത്തിലേക്കു മാറ്റി. ക്ഷേത്രത്തിന്റെ പ്രധാന പടിപ്പുര ഗോപുരത്തിനു മുന്നിലും വെള്ളക്കെട്ടു രൂപപ്പെട്ടിരുന്നു. ഇന്നലെ പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
ലൈഫിൽ കിട്ടിയ വീട് തകർന്നു
∙ആറ്റുനോറ്റ് ഇരുന്നു ലൈഫ് പദ്ധതി പ്രകാരം കിട്ടിയ വീട് തകർന്നതിന്റെ ദുഃഖത്തിലാണ് തെള്ളകം മുണ്ടകപ്പാടം മാവുങ്കൽ അമ്മിണി (58). ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപവാസിയുടെ പുരയിടത്തിലെ കൂറ്റൻ മതിൽ ഇടഞ്ഞാണ് അമ്മിണിയുടെ വീടിന്റെ ഒരു വശം തകർന്നത്. ജനലുകളും സൺ ഷെഡും തകർന്നു. കെട്ടിടത്തിനും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. 2 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബം ഏപ്രിലിലാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിരമ്പുഴ വില്ലേജ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
90 ഏക്കറിലെ കൃഷി നശിച്ചു
ഏറ്റുമാനൂർ∙ കനത്ത മഴയിൽ ചെറുവാണ്ടൂർ, മാടപ്പാട് പാടശേഖരങ്ങളിൽ വെള്ളം കയറി 90 ഏക്കറോളം നെൽക്കൃഷി നശിച്ചു. വിത്ത് വിതച്ച് കിളിർത്ത് തുടങ്ങിയ കൃഷിയാണ് മഴയിൽ നശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ചാലുവള്ളി തോടിന്റെ ബണ്ട് തകർന്ന പലഭാഗത്തും മട വീഴ്ചയും ഉണ്ടായിട്ടുണ്ട്. കൃഷി വകുപ്പിന്റെയോ നഗര സഭയുടെയോ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ കൃഷിയുമായി മുന്നോട്ട് പോകാൻ കഴിയൂവെന്നു ഏറ്റുമാനൂർ പുഞ്ച പാടശേഖര നെല്ല് ഉൽപാദക സമിതി സെക്രട്ടറി സിബി സി.ജോർജ് ചാലാപ്പള്ളിൽ പറഞ്ഞു.
നെല്ല് നാശത്തിന്റെ വക്കിൽ
കുമരകം ∙ കനത്തമഴയിൽ കൊയ്യാറായ പാടശേഖരങ്ങളിലെ നെല്ല് നാശത്തിന്റെ വക്കിലായി. വൈദ്യുതി മുടക്കം മൂലം പാടത്തെ വെള്ളം പമ്പ് ചെയ്തു നെല്ല് രക്ഷിക്കാൻ കഴിയാതെ വരുന്നതായി കർഷകർ പറഞ്ഞു. അയ്മനം പഞ്ചായത്തിലെ കിഴക്കേ മണിയാപറമ്പ്, മേനോൻകരി, ആർപ്പൂക്കര പഞ്ചായത്തിലെ കേളക്കരി,പുത്തൻകരി, കാട്ടുകരി തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ലാണു കൊയ്യാറായിക്കിടക്കുന്നത്. ഈ മാസം ആദ്യ വാരത്തിൽ കൊയ്യാൻ യന്ത്രം വരെ ബുക്ക് ചെയ്തിരുന്നു. . പാടത്ത് മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ യന്ത്രം ഇറക്കാൻ കഴിയാതായി.