മനുവിന്റെ സ്വപ്നങ്ങൾ തകർത്ത് മിന്നൽ പ്രളയം; വെള്ളൂരിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ വെള്ളക്കെട്ട്
പാമ്പാടി ∙ തോരാതെ പെയ്ത മഴയിൽ പാമ്പാടി വെള്ളൂരിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ വെള്ളക്കെട്ട്. കാലവർഷത്തിൽ തകർന്ന വെള്ളൂർ തോടിന്റെ സംരക്ഷണ ഭിത്തിയുടെ കാര്യത്തിൽ അധികൃതർ കാണിച്ച അനാസ്‌ഥയാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് ആക്ഷേപം. എട്ടാം മൈൽ പടിഞ്ഞാറ്റുകര, മുണ്ടമറ്റം ഭാഗം, പാണംപടി പടി, ഏഴാംമൈൽ,
പാമ്പാടി ∙ തോരാതെ പെയ്ത മഴയിൽ പാമ്പാടി വെള്ളൂരിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ വെള്ളക്കെട്ട്. കാലവർഷത്തിൽ തകർന്ന വെള്ളൂർ തോടിന്റെ സംരക്ഷണ ഭിത്തിയുടെ കാര്യത്തിൽ അധികൃതർ കാണിച്ച അനാസ്‌ഥയാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് ആക്ഷേപം. എട്ടാം മൈൽ പടിഞ്ഞാറ്റുകര, മുണ്ടമറ്റം ഭാഗം, പാണംപടി പടി, ഏഴാംമൈൽ,
പാമ്പാടി ∙ തോരാതെ പെയ്ത മഴയിൽ പാമ്പാടി വെള്ളൂരിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ വെള്ളക്കെട്ട്. കാലവർഷത്തിൽ തകർന്ന വെള്ളൂർ തോടിന്റെ സംരക്ഷണ ഭിത്തിയുടെ കാര്യത്തിൽ അധികൃതർ കാണിച്ച അനാസ്‌ഥയാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് ആക്ഷേപം. എട്ടാം മൈൽ പടിഞ്ഞാറ്റുകര, മുണ്ടമറ്റം ഭാഗം, പാണംപടി പടി, ഏഴാംമൈൽ,
പാമ്പാടി ∙ തോരാതെ പെയ്ത മഴയിൽ പാമ്പാടി വെള്ളൂരിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ വെള്ളക്കെട്ട്. കാലവർഷത്തിൽ തകർന്ന വെള്ളൂർ തോടിന്റെ സംരക്ഷണ ഭിത്തിയുടെ കാര്യത്തിൽ അധികൃതർ കാണിച്ച അനാസ്‌ഥയാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് ആക്ഷേപം. എട്ടാം മൈൽ പടിഞ്ഞാറ്റുകര, മുണ്ടമറ്റം ഭാഗം, പാണംപടി പടി, ഏഴാംമൈൽ, വെള്ളൂരിന്റെ ഭാഗങ്ങളായ തേരകത്തുപടി, വാഴയിൽ പടി, പൊന്നാരിക്കുളം എന്നീ ഭാഗങ്ങളിലൂടെയാണ് വെള്ളൂർ തോട് കടന്നുപോകുന്നത്. തോടിന്റെ ഒരു ഭാഗം തകർന്നതിനാലും നേരത്തെയുണ്ടായിരുന്ന ബണ്ട് കാരണം മണൽ നിറഞ്ഞു തോടിനു ആഴമില്ലാതായിരുന്നു. ഇത് ചെറു മഴയിൽ പോലും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.
പൊന്നാരിക്കുളം വനദുർഗാദേവി ക്ഷേത്രവും പരിസരവും മുങ്ങിയതും വെള്ളൂർ തോടിന്റെ സംരക്ഷണഭിത്തി തകർന്നതിനാലാണ്. തോടിന്റെ തകർന്ന സംരക്ഷണഭിത്തിയും പൊന്നാരിക്കുളം ക്ഷേത്രത്തിനു സമീപത്തെ സംരക്ഷണഭിത്തി ഉയർത്തുകയും ചെയ്താൽ പ്രദേശത്ത് വെള്ളക്കെട്ടിൽ നിന്നും രക്ഷിക്കാം. തോടിന്റെ ആഴം കൂട്ടി അടിഞ്ഞു കിടക്കുന്ന മണ്ണും, പാഴ്‌വസ്തുക്കളും നീക്കം ചെയ്യേണ്ടതുമുണ്ട്.
ഇത്തരം നടപടികൾ ഉടൻ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, വിമലാംബിക പള്ളിക്ക് സമീപത്തുള്ള കൈത്തോട്ടിൽ പങ്ങട പ്രദേശത്തുനിന്ന് ഒഴുകിവരുന്ന മഴവെള്ളവും ചെളിയും മണ്ണും അടിഞ്ഞു കിടക്കുന്നതിനാലാണ് പാമ്പാടി കാളച്ചന്ത പെട്രോൾ പമ്പിന് സമീപം ദേശീയ പാതയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഒറ്റ മഴയിൽ തന്നെ വെള്ളക്കെട്ട് രൂക്ഷമാകും. അതിനാൽ തോട്ടിലെ ചെളിയും മണ്ണും കൃത്യമായി നീക്കുകയാണ് ഏകമാർഗം.
മനുവിന്റെ സ്വപ്നങ്ങൾ തകർത്ത് മിന്നൽ പ്രളയം
മറ്റക്കര ∙ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്നുവീണത് മറ്റക്കര മനക്കുന്നത്ത് മനു വാസുദേവൻ നായരുടെ സ്വപ്നങ്ങൾ. ഒന്നരയേക്കർ സ്ഥലത്ത് രണ്ടു മാസം മുൻപാണ് റബർ, കാപ്പി കൃഷി ആരംഭിച്ചത്. കൃഷിയോടുള്ള താൽപര്യത്തെ തുടർന്നാണ് ഐടി പ്രഫഷൻ വിട്ടു മുഴുവൻ സമയ കൃഷിയിലേക്ക് മനു തിരിഞ്ഞത്. ഒരു ലക്ഷം രൂപ ചെലവഴിച്ചു സ്വന്തം പുരയിടത്തിൽ മുന്നൂറ് റബർ, 1500 കാപ്പിത്തൈകളും നട്ടു. ഇടവിളയായിട്ടാണ് കാപ്പി കൃഷി ചെയ്യുന്നത്. എന്നാൽ പന്നഗം തോട് കരകവിഞ്ഞ് ഒഴുകിയതോടെ സ്വപ്നങ്ങൾ തകരുകയായിരുന്നു. വെള്ളം ഇറങ്ങുന്നതോടെ എല്ലാം ഒന്നിൽ നിന്നും തുടങ്ങാനാണ് മനുവിന്റെ തീരുമാനം.
കടം വാങ്ങി തുടങ്ങിയ കപ്പ കൃഷിവെള്ളത്തിൽ മുങ്ങി
സൗത്ത് പാമ്പാടി ∙ 'ഒരു രാത്രിയിലെ മഴ സർവ പ്രതീക്ഷയും തകർത്തു, എന്തു ചെയ്യണമെന്ന് അറിയില്ല'. മഴ പെയ്തു തോർന്നെങ്കിലും കുന്നേൽപാലം ഭാഗത്ത് അറയ്ക്കൽ വടക്കേതിൽ സജീവ് ചെല്ലപ്പന്റെ കണ്ണീർ തോരുന്നില്ല. കയ്യിലുണ്ടായിരുന്ന സ്വർണവും പണയം വച്ചാണ് സജീവ്(53) പാട്ടത്തിനെടുത്ത 20 സെന്റ് സ്ഥലത്ത് കപ്പ കൃഷി ആരംഭിച്ചത്. 12മാസത്തിനുള്ളിൽ ഫലം നൽകുന്ന 800 മൂട് കപ്പയാണ് ഇട്ടത്. എന്നാൽ പ്രതീക്ഷിക്കാതെ എത്തിയ വെള്ളപ്പൊക്കം 250ൽ അധികം മൂട് കപ്പ തൂത്തെടുത്തു. വളമിട്ട് നിർത്തിയിരിക്കുകയായിരുന്നു. മൂന്നു മാസം മുൻപ് കൃഷി ആരംഭിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു . എന്നാൽ ഒറ്റ രാത്രിയിൽ പ്രതീക്ഷകളെല്ലാം തകർന്നു. കൃഷി നാശത്തെക്കുറിച്ച് കൃഷി ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്നു സജീവ് പറഞ്ഞു.
മറ്റക്കര മുങ്ങി
മറ്റക്കര ∙ നിർത്താതെയുള്ള മഴയിൽ തുടർച്ചയായി മൂന്നാം തവണയും മറ്റക്കര മുങ്ങി. പടിഞ്ഞാറെ പാലം, ചുവന്നപ്ലാവ്, തച്ചിലങ്ങാട്, നെല്ലിക്കുന്ന്, വാഴപ്പള്ളി ഭാഗങ്ങളെല്ലാം വെള്ളപ്പൊക്കമുണ്ടായി. മഴവെള്ളത്തിന് ഒഴുകി പോകാൻ പന്നഗം തോട്ടിൽ സ്ഥലമില്ലാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണം. തോട്ടിലെ തടയണകളുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന പരാതി നാളുകളേറായി ഉണ്ടെങ്കിലും ഒരു വർഷത്തിനിടയിൽ മൂന്നുതവണ തുടർച്ചയായ പ്രളയങ്ങൾ ഉണ്ടായിട്ടും നടപടിയില്ല. സാധാരണ ഗതിയിൽ മീനച്ചിലാറ് നിറഞ്ഞ് കിടക്കുമ്പോൾ ആയിരുന്നു പന്നഗം തോട് കരകവിയുന്നത്. എന്നാൽ അടുത്ത് നാളുകളിലായി ചെറുമഴയിൽ പോലും പന്നഗം കര കവിയുന്നു.
തടയണകളുടെ എണ്ണം കൂടിയത് പെയ്ത്ത് വെള്ളത്തിന്റെ ഒഴുക്കിന് തടസ്സമായി. മണൽ - പാദുവ റോഡിലെ പടിഞ്ഞാറെ പാലത്തിന്റെ അവസ്ഥയും പ്രളയത്തിന് കാരണമാണ്. ഉയരം കൂട്ടി പുതിയ പാലം വേണമെന്ന ആവശ്യം അധികാരികൾ അവഗണിക്കുന്നു. ആഴക്കുറവ് പരിഹരിക്കുന്നതിനും മണ്ണും ചെളിയും നീക്കുന്നതിനും നടപടിയില്ലെന്നും രാത്രികാലങ്ങളിൽ മിന്നൽ പ്രളയങ്ങൾ ഉണ്ടാകുന്നത് അപകടങ്ങൾ വിളിച്ചു വരുത്തുമെന്നും പ്രദേശവാസി കൂടിയായ ശ്രീകാന്ത് മറ്റക്കര പറഞ്ഞു. തടയണകളുടെ അശാസ്ത്രീയ വശങ്ങൾ പരിഹരിക്കുന്നതിലൂടെ തോട്ടിലെ ഒഴുക്ക് ഒരു പരിധി വരെ നിയന്ത്രിക്കാമെന്നും അദ്ദേഹം പറയുന്നു.