കാഞ്ഞിരപ്പള്ളി ടൗണിൽ അത്യാധുനിക ക്യാമറകൾ; ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന സംവിധാനം പഞ്ചായത്ത് ഓഫിസിൽ
കാഞ്ഞിരപ്പള്ളി ∙ ടൗൺ വീണ്ടും ക്യാമറ നിരീക്ഷണത്തിലാകുന്നു. 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ടൗണിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുന്നത്.മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്. കെൽട്രോണിനാണു പദ്ധതിയുടെ നിർവഹണ ചുമതല. മുൻപ് സ്ഥാപിച്ച ക്യാമറകൾ മുഴുവനും തകരാറിലായി

കാഞ്ഞിരപ്പള്ളി ∙ ടൗൺ വീണ്ടും ക്യാമറ നിരീക്ഷണത്തിലാകുന്നു. 5 ലക്ഷം രൂപ വിനിയോഗിച്ചാണ് ടൗണിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുന്നത്. മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണു പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്. കെൽട്രോണിനാണു പദ്ധതിയുടെ നിർവഹണ ചുമതല. മുൻപ് സ്ഥാപിച്ച ക്യാമറകൾ മുഴുവനും തകരാറിലായി നശിച്ചതോടെയാണു പുതിയ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയത്. ചിറ്റാർ പുഴയിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നതു ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യം.
ദേശീയ പാതയിൽ 26–ാം മൈൽ മുതൽ പഞ്ചായത്ത് അതിർത്തിയായ കുന്നുംഭാഗത്ത് സെന്റ് ജോസഫ് കണ്ണാശുപത്രിപ്പടി വരെ ക്യാമറകൾ സ്ഥാപിക്കാനാണ് പദ്ധതി. ഇതു കൂടാതെ തമ്പലക്കാട് റോഡിൽ ഗ്രോട്ടോ ജംക്‌ഷൻ, പുത്തനങ്ങാടി റോഡ്, ബസ് സ്റ്റാൻഡ്, പേട്ടക്കവല, എന്നിവിടങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. പഞ്ചായത്ത് ഓഫിസിലാണു ദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കുന്നതെന്നും പ്രസിഡന്റ് കെ.ആർ തങ്കപ്പൻ അറിയിച്ചു. ഈ മാസം തന്നെ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്യാമറ സ്ഥാപിക്കുന്നതു പൊലീസിനും ഏറെ പ്രയോജനപ്പെടും. മാലിന്യം തള്ളുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതെങ്കിലും, കവർച്ചകളും മറ്റു കുറ്റകൃത്യങ്ങളും കണ്ടെത്താനും ഒരു പരിധി വരെ തടയിടാനും ഇതു സഹായകരമാകും.