കോട്ടയം ഐഐഐടിയിൽ രാജ്യാന്തര കോൺഫറൻസിന് തുടക്കം
കോട്ടയം∙ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐഇഇഇ കേരള സെക്‌ഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രാജ്യാന്തര കോൺഫറൻസ് (ISENSE 2024: International Conference on Smart Electronics and Communication Systems) ഐഐഐടി

കോട്ടയം∙ കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐഇഇഇ കേരള സെക്‌ഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രാജ്യാന്തര കോൺഫറൻസ് (ISENSE 2024: International Conference on Smart Electronics and Communication Systems) ഐഐഐടി ക്യാംപസിൽ ആരംഭിച്ചു. പ്രഫ. ഭാസ്കർ ഗുപ്ത (വൈസ് ചാൻസലർ, ജാദവ്പുർ സർവകലാശാല, കൊൽക്കത്ത) കോൺഫറൻസിൽ മുഖ്യാതിഥിയായി.
പ്രഫ. എസ്.മുഹമ്മദ്കാസിം (ഐഇഇഇ, കേരള സെക്‌ഷൻ ചെയർ), മാധുരി ഡി. മാധവൻപിള്ള (പ്രോഗ്രാം ഡയറക്ടർ, ഡേറ്റ ആൻഡ് എഐ, ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ്, കൊച്ചി), ഡോ. എബിൻ ഡെന്നി രാജ് (കോട്ടയം ഐഐഐടി, അസോസിയേറ്റ് ഡീൻ), സംഘാടക കമ്മിറ്റി ചെയർ ഡോ. എം.ജെ.ജലജ, ഡോ. എസ്.കെ.നൂർ മുഹമ്മദ് (കാഞ്ചിപുരം ഐഐഐടിഡിഎം), പ്രഫ. ബെർണാഡ് ജെകോ (എക്സ്എൽഐഎം, യൂണിവേഴ്സിറ്റി ഓഫ് ലിമോഗസ്, ഫ്രാൻസ്) എന്നിവർ കോൺഫറൻസിൽ പങ്കെടുത്തു.
സുസ്ഥിര സാങ്കേതിക വിദ്യകളുടെ പ്രാധാന്യത്തെ അടിവരയിടുന്നതിനോടൊപ്പം, ഇലക്ട്രോണിക്സ്, സ്മാർട്ട് കംപ്യൂട്ടിങ്, ഗ്രീൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സുസ്ഥിര വികസനത്തിനുള്ള നൂതന സാങ്കേതിക വിദ്യകൾ എന്നിവയിൽ പുതിയ അറിവുകളും ആശയങ്ങളും പങ്കിടുന്നതും കോൺഫറൻസിലൂടെ ലക്ഷ്യമിടുന്നു. കോൺഫറൻസിലേക്ക് 341 ഗവേഷണ ലേഖനങ്ങൾ സമർപ്പിച്ചിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. സമഗ്രമായ അവലോകനത്തിനു ശേഷം 103 ലേഖനങ്ങൾ തിരഞ്ഞെടുത്തു. ഈ ലേഖനങ്ങൾ ഐഇഇഇ എക്സ്പ്ലോർ ഡിജിറ്റൽ ലൈബ്രറിയിൽ പ്രസിദ്ധീകരിക്കും.