ഈ നടപ്പാലങ്ങൾ എന്ന് നേരെയാകും ? അപകടം നിറഞ്ഞ, പണി പൂർത്തിയാകാത്ത നടപ്പാലങ്ങൾ നാട്ടുകാർക്കു ഭീഷണി
കുമരകം ∙പടിഞ്ഞാറൻ മേഖലയിലുള്ളവർക്കു ഒരു പ്രദേശത്തു നിന്നു മറ്റൊരു പ്രദേശത്തേക്കു കടക്കാൻ ഇപ്പോഴും ആശ്രയം നടപ്പാലം തന്നെ. നാട് ഏറെ പുരോഗമിച്ചെന്നു ജനപ്രതിനിധികൾ മേനി പറയുമ്പോഴാണു യാത്രയ്ക്കായി നടപ്പാലം ഉപയോഗിക്കുന്നത്. ഇവ അപകടം ക്ഷണിച്ചു വരുന്നതു കൂടിയായാൽ ജനങ്ങളുടെ കാര്യം കഷ്ടത്തിലാകും. നടപ്പാലങ്ങൾ

കുമരകം ∙ പടിഞ്ഞാറൻ മേഖലയിലുള്ളവർക്കു ഒരു പ്രദേശത്തു നിന്നു മറ്റൊരു പ്രദേശത്തേക്കു കടക്കാൻ ഇപ്പോഴും ആശ്രയം നടപ്പാലം തന്നെ. നാട് ഏറെ പുരോഗമിച്ചെന്നു ജനപ്രതിനിധികൾ മേനി പറയുമ്പോഴാണു യാത്രയ്ക്കായി നടപ്പാലം ഉപയോഗിക്കുന്നത്. ഇവ അപകടം ക്ഷണിച്ചു വരുന്നതു കൂടിയായാൽ ജനങ്ങളുടെ കാര്യം കഷ്ടത്തിലാകും. നടപ്പാലങ്ങൾ പലതും പൂർത്തിയാക്കാതെ വരുന്നതും ജനത്തിനു ദുരിതമാകും. കുമരകം, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ അപകടം നിറഞ്ഞതും പണി പൂർത്തിയാകാതെ കിടക്കുന്നതുമായ നടപ്പാലങ്ങൾ നാട്ടുകാർക്കു ഭീഷണിയായി മാറുകയാണ്.
ചാണാഞ്ചേരി പാലം
കുമരകം പഞ്ചായത്തിലെ 13-11 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചാണാഞ്ചേരി പാലം തകർന്നിട്ടു നാളേറെയായി. പാലത്തിലെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നതോടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായി.കുമരകം എസ്ബിഐക്ക് സമീപമുള്ള ചാലുങ്കൽ റോഡിലൂടെ ചൊള്ളന്തറ ഭാഗത്തേക്കും, അമ്മങ്കരി നസ്രത്ത് റോഡിലേക്കും പോകുന്ന വഴിയിലാണു പാലം. പതിമൂന്നാം വാർഡിലെ ചാണാഞ്ചേരി ഭാഗവും 11–ാം വാർഡിലെ ചൊള്ളന്തറയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് സ്ലാബുകൾ ഇളകി അപകടാവസ്ഥയിൽ തകർന്ന് കിടക്കുന്നത്. കൊഞ്ചുമട റോഡിലെ വായനശാല, ഏട്ടങ്ങാടി, ചൊള്ളന്തറ എന്നീ പ്രദേശങ്ങളിൽനിന്നും അപ്സര, ബോട്ട്ജെട്ടി ഭാഗത്തേക്ക് പോകുവാൻ കാൽനട യാത്രക്കാർ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന പാലമാണിത്.
കാക്കരകം പാലം
തിരുവാർപ്പ് പഞ്ചായത്തിന്റെ 16– 14 എന്ന വാർഡിൽ മീനച്ചിലാറിന്റെ കൈവഴിക്ക് കുറുകെ നിർമിച്ച കാക്കരകം പാലം പണി പൂർത്തിയാകാതെ കിടക്കുന്നു. പാലം പണി പൂർത്തിയാക്കിയെങ്കിലും നടകളുടെ പണി ബാക്കി . കഴിഞ്ഞ 6 മാസമായി ഈ അവസ്ഥയിലാണ് പാലമെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ഉപയോഗിക്കുന്ന പാലമാണിത്. കൂടാതെ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവർ ഈ പാലത്തെ ആശ്രയിച്ചാണ് പോകുന്നത്. പാലത്തിലൂടെ വരുന്ന യാത്രക്കാർ തോട്ടിലേക്കു ഇറങ്ങുന്ന രീതിയിലാണു നടകൾ ഇപ്പോൾ പണിതിട്ടിരിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലമാണു പാലം ഈവിധം കിടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.പ്രാപ്പുഴ പാലം അയ്മനം പഞ്ചായത്തിലെ പ്രാപ്പുഴക്കടവിലെ പാലം അപകടാവസ്ഥയിലായതിനാൽ ഏതുനിമിഷവും തോട്ടിൽ പതിക്കാം . 17 വർഷം മുൻപു ജനകീയ കൂട്ടായ്മയിൽ പണിത പാലമാണിത്. അറ്റകുറ്റപ്പണികൾ നടത്തി പാലം ഇനി നിലനിർത്താൻ കഴിയില്ല. തൂണുകൾ ദ്രവിച്ച നിലയിലാണ്. പലകകളും തകർച്ചയിലായി. യാത്രക്കാർ കയറിയാൽ പാലം ആടിയുലയും. ഇവിടെ പുതിയ പാലം പണിയാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.