എംഎൽ റോഡിന് സമീപം ഇടവഴികളിൽ മാലിന്യം
കോട്ടയം ∙ എംഎൽ റോഡിൽ കോഴിച്ചന്ത റോഡ് സംഗമിക്കുന്നതിന് സമീപമുള്ള ഇടവഴി മാലിന്യകേന്ദ്രമായി. നഗരത്തിൽ പലഭാഗത്തും കൂടിക്കിടന്ന മാലിന്യം നിർമാർജനം ചെയ്തുവരുമ്പോൾ മാലിന്യ ലോബി ഇടവഴികളെല്ലാം മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളാക്കുന്നു.ഇവിടെ എല്ലാത്തരം മാലിന്യവും കൂട്ടിയിട്ടിട്ടുണ്ടെങ്കിലും അധികവും അഴുകുന്ന

കോട്ടയം ∙ എംഎൽ റോഡിൽ കോഴിച്ചന്ത റോഡ് സംഗമിക്കുന്നതിന് സമീപമുള്ള ഇടവഴി മാലിന്യകേന്ദ്രമായി. നഗരത്തിൽ പലഭാഗത്തും കൂടിക്കിടന്ന മാലിന്യം നിർമാർജനം ചെയ്തുവരുമ്പോൾ മാലിന്യ ലോബി ഇടവഴികളെല്ലാം മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളാക്കുന്നു. ഇവിടെ എല്ലാത്തരം മാലിന്യവും കൂട്ടിയിട്ടിട്ടുണ്ടെങ്കിലും അധികവും അഴുകുന്ന മാലിന്യമാണ്. ദുർഗന്ധം കാരണം, ഇതുവഴി നടക്കണമെങ്കിൽ മൂക്കു പൊത്തണം.
മാലിന്യം ഉണങ്ങിയതിൽ ചെറിയ തീപ്പൊരി വീണാൽ പോലും തീപിടിത്തത്തിന് കാരണമാകും.അങ്ങനെ സംഭവിച്ചാൽ മാർക്കറ്റ് തന്നെ ഇല്ലാതാകുമെന്ന് വ്യാപാരികൾ ഭയക്കുന്നുണ്ട്. ഇവിടെ മാലിന്യം തള്ളുന്നത്, നഗരസഭ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാരും കച്ചവടക്കാരും പറഞ്ഞു. പുറത്തുനിന്നു ചാക്കുകളിൽ കെട്ടി മാലിന്യം കൊണ്ടുവരുന്നതായും ഇവർ സംശയിക്കുന്നുണ്ട്.
നഗരത്തിലെ ആൾസഞ്ചാരം കുറവുള്ളയിടങ്ങളും ഇടവഴികളും മാലിന്യലോബി കയ്യടക്കുന്നതായി ആരോപണമുണ്ട്. ഒന്നും ചെയ്യാതെയിട്ടിരിക്കുന്ന പറമ്പുകൾ പലയിടത്തും മാലിന്യം കൂട്ടിയിടാനുള്ള സ്ഥലമായി മാറുന്നുണ്ട്. എല്ലാ സദ്യാലയങ്ങൾക്കും മാലിന്യനിർമാർജന സംവിധാനം കർശനമാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും കൂടിക്കിടക്കുന്ന മാലിന്യത്തിൽ സദ്യാലയ മാലിന്യമുണ്ട്. ആരോഗ്യവിഭാഗം സ്ക്വാഡിന്റെ പരിശോധന ഊർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.