എരുമേലി–പമ്പ കെഎസ്ആർടിസി സർവീസ് വരുമാനത്തിൽ വൻ വർധന; യാത്ര ചെയ്ത തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
എരുമേലി ∙ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് എരുമേലിയിൽ നിന്ന് ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1.05 ലക്ഷം പേരാണ് കഴിഞ്ഞ 24 ദിവസത്തിനുളളിൽ എരുമേലി– പമ്പ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തത്. വരുമാനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതുവരെ 20 ലക്ഷം രൂപയുടെ വർധന ഉണ്ട്. ഇന്നലെ വരെ 86.16

എരുമേലി ∙ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് എരുമേലിയിൽ നിന്ന് ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1.05 ലക്ഷം പേരാണ് കഴിഞ്ഞ 24 ദിവസത്തിനുളളിൽ എരുമേലി– പമ്പ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തത്. വരുമാനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതുവരെ 20 ലക്ഷം രൂപയുടെ വർധന ഉണ്ട്. ഇന്നലെ വരെ 86.16 ലക്ഷം രൂപയുടെ വരുമാനമാണ് ശബരിമല സർവീസിൽ കെഎസ്ആർടിസി എരുമേലി ഡിപ്പോയ്ക്ക് ലഭിച്ചത്. 18 ബസുകളാണ് എരുമേലിയിൽ നിന്ന് പമ്പയ്ക്ക് സർവീസ് നടത്തുന്നത്. 1.02 ലക്ഷം കിലോ മീറ്റർ ഓടി. 2278 ട്രിപ്പുകളും ഇതുവരെ നടത്തി.
ശബരിമല റോഡുകളിൽ അപകടഭീഷണി
എരുമേലി ∙ പ്രധാന ശബരിമല റോഡുകളിൽ അപകടഭീഷണിയെന്ന് പരാതി. മുണ്ടക്കയം ഭാഗത്തുനിന്ന് എത്തുന്ന തീർഥാടകർ ശബരിമലയിലേക്ക് പോകുന്നതിനു ബൈപാസ് റോഡ് ആയി ആശ്രയിക്കുന്ന പേരൂത്തോട് – ഇരുമ്പൂന്നിക്കര – തുമരംപാറ – എലിവാലിക്കര – മുക്കൂട്ടുതറ റോഡിൽ തുമരംപാറ കഴിഞ്ഞുള്ള വളവുങ്കൽ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപെടുന്ന വിധം വളവാണ്. വളവ് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളോ റോഡ് സുരക്ഷിതമാക്കുന്നതിനുള്ള ക്രാഷ് ബാരിയറോ ഇല്ല. ചപ്പാത്ത് ഭാഗത്തെ വളവിലും സമാന വിധത്തിൽ അപകട സാധ്യതയുണ്ട്.
ദേശീയപാതയിലും അപകടക്കെണി
മൂക്കംപെട്ടി– കോരുത്തോട് ദേശീയ പാതയിൽ മൂക്കംപെട്ടിക്കും കാളകെട്ടിക്കും മധ്യേ റോഡിന്റെ കട്ടിങ് നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നു. റോഡരികിൽ നിന്ന് മണ്ണ് ഒഴുകിപ്പോയതാണ് വലിയ കട്ടിങ് രൂപപ്പെടാൻ കാരണം. ഇതുവഴി പോകുന്ന വാഹനങ്ങൾ കട്ടിങ്ങിൽ ചാടി അപകടത്തിൽപെടുകയാണ്. മൂന്ന് വാഹനങ്ങൾ ഇതിനോടകം ഇവിടെ അപകടത്തിൽപെട്ടു.