പാലാ രൂപത പ്ലാറ്റിനം ജൂബിലി: അധ്യാപക-അനധ്യാപക മഹാസംഗമം 14ന്
പാലാ ∙ പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന അധ്യാപക- അനധ്യാപക മഹാസംഗമം 14നു രാവിലെ 9.30 മുതൽ സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടത്തും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 4 വിദ്യാർഥികൾക്ക് അധ്യാപകർ നിർമിച്ചു നൽകുന്ന ഭവന നിർമാണ പദ്ധതിയുടെ
പാലാ ∙ പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന അധ്യാപക- അനധ്യാപക മഹാസംഗമം 14നു രാവിലെ 9.30 മുതൽ സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടത്തും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 4 വിദ്യാർഥികൾക്ക് അധ്യാപകർ നിർമിച്ചു നൽകുന്ന ഭവന നിർമാണ പദ്ധതിയുടെ
പാലാ ∙ പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന അധ്യാപക- അനധ്യാപക മഹാസംഗമം 14നു രാവിലെ 9.30 മുതൽ സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടത്തും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 4 വിദ്യാർഥികൾക്ക് അധ്യാപകർ നിർമിച്ചു നൽകുന്ന ഭവന നിർമാണ പദ്ധതിയുടെ
പാലാ ∙ പാലാ രൂപത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന അധ്യാപക- അനധ്യാപക മഹാസംഗമം 14നു രാവിലെ 9.30 മുതൽ സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ നടത്തും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. 4 വിദ്യാർഥികൾക്ക് അധ്യാപകർ നിർമിച്ചു നൽകുന്ന ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ഇൻകം ടാക്സ് കമ്മിഷനർ വി.റോയി ജോസ് മുഖ്യപ്രഭാഷണം നടത്തും. കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
കാർഷിക പ്രവർത്തനങ്ങൾക്ക് എൽപി വിഭാഗത്തിൽ മറ്റക്കര സെന്റ് ആന്റണീസും രാമപുരം എസ്എച്ചും മികച്ച അധ്യാപക കോ-ഓർഡിനേറ്ററായി മറ്റക്കര സെന്റ് ആന്റണീസിലെ സജിമോൻ ജോസഫും യുപി വിഭാഗത്തിൽ മൂലമറ്റം സെന്റ് ജോർജും ഇലഞ്ഞി കൂര് സെന്റ് സേവ്യേഴ്‌സും മികച്ച ടീച്ചർ കോ-ഓർഡിനേറ്ററായി മൂലമറ്റം സെന്റ് ജോർജിലെ ജാസ്മിൻ ജോസും ഹൈസ്കൂൾ വിഭാഗത്തിൽ മരങ്ങാട്ടുപിള്ളി സെന്റ് തോമസും കുറുമണ്ണ് സെന്റ് ജോൺസും മികച്ച അധ്യാപക കോ-ഓർഡിനേറ്ററായി മരങ്ങാട്ടുപിള്ളി സെന്റ് തോമസിലെ ഷിനു പി.തോമസും ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലാശനാൽ സെന്റ് ആന്റണീസും പാലാ സെന്റ് തോമസും മികച്ച അധ്യാപക കോ-ഓർഡിനേറ്ററായി പാലാ സെന്റ് തോമസിലെ നോബി ഡൊമിനിക്കും തിരഞ്ഞെടുക്കപ്പെട്ടു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിൽ കാഞ്ഞിരത്താനം സെന്റ് ജോൺസും മുട്ടുചിറ ഹോളിഗോസ്റ്റും കടനാട് സെന്റ് സെബാസ്റ്റ്യൻസും മികച്ച ടീച്ചർ കോ-ഓർഡിനേറ്ററായി കാഞ്ഞിരത്താനം സെന്റ് ജോൺസിലെ സിസ്റ്റർ മേരിയമ്മയും ഹയർ സെക്കൻഡറി വിഭാഗത്തിൽ ചേർപ്പുങ്കൽ ഹോളിക്രോസും തീക്കോയി സെന്റ് മേരീസും മികച്ച അധ്യാപക കോ-ഓർഡിനേറ്ററായി ചേർപ്പുങ്കൽ ഹോളിക്രോസിലെ ആന്റോ ജോർജും തിരഞ്ഞെടുക്കപ്പെട്ടു.
ഭാഷാ ശാക്തീകരണത്തിനു എൽപി വിഭാഗത്തിൽ തീക്കോയി സെന്റ് മേരീസും അരുവിത്തുറ സെന്റ് മേരീസും മികച്ച ടീച്ചർ കോ-ഓർഡിനേറ്ററായി തീക്കോയി സെന്റ് മേരീസിലെ ജാൻസി തോമസും കെസിഎസ്എൽ മികച്ച ആനിമേറ്ററായി ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലാശനാൽ സെന്റ് ആന്റണീസിലെ എയ്ഞ്ചൽ പൊന്നു ബേബിയും എച്ച്എസ് വിഭാഗത്തിൽ തീക്കോയി സെന്റ് മേരീസിലെ സിസ്റ്റർ റീന സ്കറിയയും യുപി വിഭാഗത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവറിലെ പി.സി.ലിസിയാമ്മയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്കൂളിനുള്ള അവാർഡ് ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്ലാശനാൽ സെന്റ് ആന്റണീസും ഹൈസ്കൂൾ വിഭാഗത്തിൽ കുറവിലങ്ങാട് സെന്റ് മേരീസും യുപി വിഭാഗത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവറും കരസ്ഥമാക്കി. അധിക നൈപുണ്യ വികസനത്തിനു എൽപി വിഭാഗത്തിൽ മുട്ടുചിറ സെന്റ് ആഗ്നസും തീക്കോയി സെന്റ് മേരീസും പ്രത്യേക സമ്മാനത്തിനു പാതാഴ സെന്റ് സെബാസ്റ്റ്യൻസും മികച്ച അധ്യാപക കോ-ഓർഡിനേറ്ററായി മുട്ടുചിറ സെന്റ് ആഗ്നസിലെ സോഞ്ജ എലിസബത്ത് ബേബിയും തിരഞ്ഞെടുക്കപ്പെട്ടു.
യുപി വിഭാഗത്തിൽ വെള്ളിലാപ്പള്ളി സെന്റ് ജോസഫ്സും മൂലമറ്റം സെന്റ് ജോർജും മികച്ച അധ്യാപക കോ-ഓർഡിനേറ്ററായി വെള്ളിലാപ്പള്ളി സെന്റ് ജോസഫ്സിലെ ഷാന്റി അൽഫോൻസും ഹൈസ്കൂൾ വിഭാഗത്തിൽ മുട്ടുചിറ സെന്റ് ആഗ്നസും ഇലഞ്ഞി സെന്റ് പീറ്റേഴ്സും മികച്ച അധ്യാപക കോ-ഓർഡിനേറ്ററായി മുട്ടുചിറ സെന്റ് ആഗ്നസിലെ ഡോ.റോബിൻ മാത്യുവും ഹയർ സെക്കൻഡറി വിഭാഗത്തിൽ രാമപുരം സെന്റ് അഗസ്റ്റിൻസും പാലാ സെന്റ് തോമസും മികച്ച അധ്യാപക കോ-ഓർഡിനേറ്ററായി രാമപുരം സെന്റ് അഗസ്റ്റിൻസിലെ ജിജിമോൾ ജയിംസും തിരഞ്ഞെടുക്കപ്പെട്ടു.
യുപി വിഭാഗം ഗണിതശാസ്ത്ര മേളയിൽ 1-ാം സ്ഥാനം നേടിയ വാകക്കാട് അൽഫോൻസ ഹൈസ്കൂളിലെ കെ.വി.ജോസഫിനും സംസ്ഥാന ശാസ്ത്രമേളയിൽ ഓവറോൾ 1-ാം സ്ഥാനം നേടിയ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിനും അവാർഡ് സമ്മാനിക്കുമെന്ന് കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, അക്കാദമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോർജ് പറമ്പിത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് ജോബി കുളത്തറ, പബ്ലിസിറ്റി കൺവീനർ ജോബെറ്റ് തോമസ് എന്നിവർ പറഞ്ഞു.
പാലാ രൂപത പ്ലാറ്റിനം ജൂബിലി ബൈബിൾ കൺവൻഷൻ 19 മുതൽ
പാലാ ∙ പാലാ രൂപത പ്ലാറ്റിനം ജൂബിലി 42-ാമത് ബൈബിൾ കൺവൻഷൻ 19 മുതൽ 23 വരെ സെന്റ് തോമസ് കോളജ് മൈതാനത്ത് നടത്തും. വൈകിട്ട് 3.30 മുതൽ 9 വരെ നടത്തുന്ന കൺവൻഷൻ അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ നയിക്കും. 19നു ബിഷപ്‍ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിക്കും. മാർ ജോസഫ് കല്ലറങ്ങാട്ട് (മുഖ്യ രക്ഷാധികാരി), മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് (ജന.കോ-ഓർഡിനേറ്റർ), ഫാ.ജേക്കബ് വെള്ളമരുതുങ്കൽ (ജനറൽ കൺവീനർ), ഫാ.ആൽബിൻ പുതുപ്പറമ്പിൽ (വൊളന്റിയേഴ്സ് ക്യാപ്റ്റൻ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.