എരുമേലി നഗരമധ്യത്തിൽ പുഴുശല്യം; ബദാം മരത്തിന്റെ ഇലകളിൽ ‘ഓപ്പറേഷൻ പുഴു’ നടത്തി അഗ്നിരക്ഷാസേന
എരുമേലി ∙ നഗരമധ്യത്തിലെ ബദാം മരത്തിന്റെ ഇലകളിൽ നിന്ന് പുഴു താഴേക്ക് വീഴുന്നത് യാത്രക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബരിമല തീർഥാടകർ ഏറെയെത്തുന്ന എരുമേലി നഗരത്തിലെ കാഞ്ഞിരപ്പള്ളി റോഡിൽ ടിബി റോഡ് ചേരുന്ന ഭാഗത്ത് ട്രാഫിക് ജോലി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പുഴു ശല്യം മൂലം ബുദ്ധിമുട്ടുകയാണ്. ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിലും അലർജിയും ഉണ്ടാക്കുന്നതാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്ന് ഭാഗത്തുനിന്നും വാഹനങ്ങൾ വരുന്നതിനാൽ പൊലീസിന് ഇവിടെനിന്ന് മാറി ഡ്യൂട്ടി ചെയ്യാനും കഴിയുന്നില്ല. കഴിഞ്ഞ ദിവസവും പൊലീസുകാരുടെ മേൽ പുഴുവിന്റെ ശല്യം ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ വകുപ്പും അഗ്നിരക്ഷാസേനയും മരത്തിന്റെ ഇലകളിൽ പുഴുവിനെ ഇല്ലാതാക്കാനുള്ള മരുന്നു തളിച്ചു.

കണമലയിൽ അപകടങ്ങളുടെ ദിനം
കണമലയിൽ ഓട്ടോ സ്റ്റാൻഡിലേക്ക് മിനി ബസ് ഇടിച്ചു കയറി 2 ഡ്രൈവർമാർക്ക് പരുക്കേറ്റതിനു പിന്നാലെ കോരുത്തോട് റോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. പ്രദേശത്ത് വൈദ്യുതി മുടങ്ങി. ഇന്നലെ 11 മണിയോടെയാണ് ഓട്ടോ റിക്ഷകളിൽ മിനി ബസ് ഇടിച്ചത്. വൈകിട്ട് 4 മണിയോടെയാണ് കെഎസ്ഇബി 11 കെവി പോസ്റ്റിൽ കാർ ഇടിച്ചത്. 6 ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങി. യുദ്ധകാല അടിസ്ഥാനത്തിൽ പോസ്റ്റ് മാറ്റി രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.
കാളകെട്ടിയിൽ തീർഥാടകന് വീണ് പരുക്ക്
കാനനപാതയിലൂടെ നടന്നുപോയ തീർഥാടകനു കുഴഞ്ഞുവീണ് പരുക്ക്. തിരുവനന്തപുരം സ്വദേശി സന്തോഷി (47)നാണ് പരുക്കേറ്റത്. അഴുതക്കടവിലേക്കു ഇറങ്ങുന്നതിന് കോരുത്തോട് റോഡിലൂടെ നടന്നുവരുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. വനപാലകർ ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും അഗ്നിരക്ഷാസേന ആംബുലൻസുമായി എത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.