'അപകടദൃശ്യം പിന്നീട് കണ്ടത് അമ്പരപ്പോടെ'; രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ നിഥിൻ രൺജി പണിക്കർ
പൈക ∙ പുറമ്പോക്കിലെ മരം റോഡിലേക്ക് ഒടിഞ്ഞുവീണെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ സംവിധായകൻ നിഥിൻ രൺജി പണിക്കരും കുടുംബവും. ചലച്ചിത്ര ദൃശ്യങ്ങളെ വെല്ലുന്ന രക്ഷപെടൽദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ കണ്ട നിധിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ‘ദൈവാധീനം’. പൈക-പിണ്ണാക്കനാട് റോഡിൽ

പൈക ∙ പുറമ്പോക്കിലെ മരം റോഡിലേക്ക് ഒടിഞ്ഞുവീണെങ്കിലും തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ സംവിധായകൻ നിഥിൻ രൺജി പണിക്കരും കുടുംബവും. ചലച്ചിത്ര ദൃശ്യങ്ങളെ വെല്ലുന്ന രക്ഷപെടൽദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ കണ്ട നിധിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ‘ദൈവാധീനം’. പൈക-പിണ്ണാക്കനാട് റോഡിൽ വിളക്കുമാടം തോണിപ്പാറ ഭാഗത്ത് 11നു 4നാണു സംഭവം. കൊച്ചിയിൽനിന്ന് വാഗമണ്ണിലെ റിസോട്ടിലേക്ക് ഭാര്യ, മകൻ, സുഹൃത്തിന്റെ കുടുംബം എന്നിവർക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു നിഥിൻ.
റോഡ് വക്കിലെ വൻമരത്തിന്റെ വലിയ ചില്ല പൊടുന്നനെ ഒടിഞ്ഞുവീണു. കാറിന്റെ മുകളിലേക്ക് ചെറുചില്ല വീണെങ്കിലും ഓടിച്ചു പോവുകയായിരുന്നു. കാറിന് കേടുപാടുണ്ടായോയെന്ന് നോക്കാൻ അൽപം അകലെ മാറ്റി നിർത്തി. കാറിന്റെ മുൻഭാഗത്ത് ചെറിയ ചളുക്കം മാത്രം ഉണ്ടായതിനാൽ യാത്ര തുടർന്നു. അടുത്തദിവസം സുഹൃത്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ നിഥിനെ കാണിച്ചത്.
‘സത്യത്തിൽ അപ്പോഴാണ് എത്ര വലിയ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. നല്ല മാതാപിതാക്കളെയും കുടുംബത്തെയും സിനിമാ സാഹചര്യങ്ങളും തന്ന ദൈവം അതുപോലെ വലിയ അനുഗ്രഹമാണ് ചെയ്തത്. ഒരു വർഷം മുൻപാണ് കാർ വാങ്ങിയത്. ഒരുമിച്ചൊരു ദീർഘയാത്ര ഇതുവരെ പറ്റാഞ്ഞതു കൊണ്ട് കുറച്ചുദിവസം വാഗമണ്ണിൽ കഴിയാൻ ഇറങ്ങിയതാണ്. കാറിന്റെ ചളുക്കം കണ്ട് വിഷമം തോന്നിയെങ്കിലും അത് എത്രയോ നിസ്സാരമെന്നു പിന്നീട് വിഡിയോ കണ്ടപ്പോൾ മനസ്സിലായി’-നിഥിൻ ആശ്വാസത്തോടെ പറഞ്ഞു. മരം വീണ് 6 വൈദ്യുതത്തൂണുകളും 11 കെവി വൈദ്യുതലൈനും തകർന്നു. ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വൈദ്യുതിബന്ധം ഇന്നലെ വൈകിട്ടാണ് പുനഃസ്ഥാപിച്ചത്. പാലായിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.