'ന്നാ താൻ കേസ് കൊട്'; കുഴിയിൽ വീണ് പരുക്കേറ്റ യാത്രക്കാരന്റെ ആശുപത്രിച്ചെലവ് 1.40 ലക്ഷം
കോട്ടയം ∙ പൈപ്‌ലൈനിനു വേണ്ടി ജല അതോറിറ്റി കുഴിച്ച കുഴി വേണ്ട വിധം മൂടിയില്ല; കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന്റെ മൂക്കിന്റെ അസ്ഥിക്കും വലതു കൈക്കും പൊട്ടൽ. ആശുപത്രിച്ചെലവ് ഇതുവരെ 1.40 ലക്ഷം രൂപ. മണർകാട് തെക്കേടത്ത് ടി.സി.തോമസ് കഴിഞ്ഞ ശനിയാഴ്ച രാത്രി 10നു വടവാതൂരിനു സമീപമാണ് അപകടത്തിൽപെട്ടത്. സ്കൂളിലെ

കോട്ടയം ∙ പൈപ്‌ലൈനിനു വേണ്ടി ജല അതോറിറ്റി കുഴിച്ച കുഴി വേണ്ട വിധം മൂടിയില്ല. കുഴിയിൽ വീണ ബൈക്ക് യാത്രക്കാരന്റെ മൂക്കിന്റെ അസ്ഥിക്കും വലതു കൈക്കും പൊട്ടൽ. ആശുപത്രിച്ചെലവ് ഇതുവരെ 1.40 ലക്ഷം രൂപ. മണർകാട് തെക്കേടത്ത് ടി.സി.തോമസ് കഴിഞ്ഞ ശനിയാഴ്ച രാത്രി 10നു വടവാതൂരിനു സമീപമാണ് അപകടത്തിൽപെട്ടത്. സ്കൂളിലെ വാർഷികാഘോഷ പരിപാടിക്കുശേഷം മകനെ വിളിക്കാൻ ബൈക്കിൽ പോവുകയായിരുന്നു തോമസ്.
എതിരെ വന്ന ബസിനും മറ്റൊരു വാഹനത്തിനും സൈഡ് കൊടുക്കാനായി ബൈക്ക് ഒതുക്കിയപ്പോൾ റോഡരികിലെ കുഴിയിലേക്കു വീഴുകയായിരുന്നു. ഗൾഫിൽ നിന്നു നാട്ടിലെത്തി ഇലക്ട്രിഷ്യനായി ജോലി ചെയ്തിരുന്ന തോമസിനു ജോലിക്കു പോകാനും പറ്റാത്ത സ്ഥിതിയായി. ഇന്നലെ വൈകിട്ട് ദേശീയപാത അതോറിറ്റി ഈ സ്ഥലത്തെ കുഴി മൂടി.