രണ്ട് ദിവസം, മേൽപാലത്തിന് പുതുമോടി; നവീകരിച്ചത് മിന്നൽ വേഗത്തിൽ
ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിൽ പുതിയ കെട്ടിട ബ്ലോക്കിനെയും പഴയതിനെയും ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ഇന്നലെ മുതൽ മേൽപാലം സഞ്ചാരത്തിനായി തുറന്നു കൊടുത്തു.അത്യാഹിത വിഭാഗത്തിൽ നിന്നും പഴയ ഒപി ബ്ലോക്കിന്റെ ഒന്നാം നിലയിലേക്കുള്ള മേൽപാലത്തിന്റെ അറ്റകുറ്റ പണികളാണ് 2

ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിൽ പുതിയ കെട്ടിട ബ്ലോക്കിനെയും പഴയതിനെയും ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. ഇന്നലെ മുതൽ മേൽപാലം സഞ്ചാരത്തിനായി തുറന്നു കൊടുത്തു. അത്യാഹിത വിഭാഗത്തിൽ നിന്നും പഴയ ഒപി ബ്ലോക്കിന്റെ ഒന്നാം നിലയിലേക്കുള്ള മേൽപാലത്തിന്റെ അറ്റകുറ്റ പണികളാണ് 2 ദിവസം കൊണ്ട് പൂർത്തിയാക്കിയത്. ആധുനിക നിലവാരത്തിലുള്ള റബർ മാറ്റ് ആണ് ഇപ്പോൾ മേൽപാലത്തിൽ വിരിച്ചിരിക്കുന്നത്. മുൻപ് മേൽപാലത്തിൽ തകര ഷീറ്റ് ആയിരുന്നു. ഇവ തുരുമ്പെടുത്തും ദ്വാരം വീണും ശോചനീയാവസ്ഥയിലായിരുന്നു. അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡുകളിൽ നിന്നുമുള്ള രോഗികളെ മേൽപാലം വഴിയാണ് ഇരു ബ്ലോക്കുകളിലേക്കും എത്തിച്ചിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞവരെ ഈ മേൽപാലത്തിലൂടെ വാർഡുകളിലേക്കു മാറ്റുമ്പോൾ വലിയ ശാരീരിക ബുദ്ധിമുട്ടാണ് രോഗികൾക്ക് ഉണ്ടാകുന്നത്.
കൂടാതെ വീൽചെയറും മറ്റും മേൽപാലത്തിലെ തകര ഷീറ്റിനും മുകളിലൂടെ കടന്നു പോകുമ്പോൾ വലിയ ശബ്ദവും ഉണ്ടാകുമായിരുന്നു.തുരുമ്പ് എടുത്തതിതിനെ തുടർന്നു തകര ഷീറ്റുകൾക്കുണ്ടായ ദ്വാരത്തിൽ വീൽചെയറിന്റെ ചക്രങ്ങൾ കുടുങ്ങുകയും മുന്നോട്ട് നീക്കാനാവാത്ത സ്ഥിതിയിലുമായിരുന്നു. രോഗികളുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ട് നേരിൽ കണ്ട് മനസ്സിലാക്കിയ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ ആണ് മേൽപാലം രോഗി സൗഹൃദമാക്കി നവീകരിക്കണമെന്ന് അഭ്യർഥിച്ച് മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ് എന്നിവർക്ക് അപേക്ഷ നൽകിയത്. തുടർന്ന് സർക്കാർ 7.5 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
സാധാരണ ഗതിയിൽ ഈ പണികൾ പൂർത്തിയാകണമെങ്കിൽ 2 ആഴ്ച വേണ്ടി വരും. എന്നാൽ കരാർ ഏറ്റെടുത്ത പാലത്ര കൺസ്ട്രക്ഷൻ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് ആശുപത്രിയുടെ പ്രവർത്തനത്തിനു തടസ്സം വരാത്ത നിലയിൽ 48 മണിക്കൂറുകൾ കൊണ്ട് പണികൾ പൂർത്തിയാക്കുകയായിരുന്നു. ആദ്യ ദിവസം തകരഷീറ്റ് പൊളിച്ചു മാറ്റി. പിറ്റേന്ന് റബർ മാറ്റ് വിരിക്കുകയും, പെയ്ന്റിങ് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നവീകരണം.