ADVERTISEMENT

കോട്ടയം ∙ മലപ്പുറത്ത് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് 2024ൽ പവർലിഫ്റ്റിങിൽ കോട്ടയം ജില്ലയ്ക്കായി സോളമൻ തോമസും, ഭാര്യ ക്രിസ്റ്റി സോളമനും സ്വർണ്ണ മെഡലുകൾ നേടി. കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ളബിന്റെ ഉടമസ്ഥരും പരിശീലകരുമായ സോളമൻ 105 കിലോ വിഭാഗത്തിലും, ഭാര്യ ക്രിസ്റ്റി 63 കിലോ വിഭാഗത്തിലുമാണ് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയത്. ഇതിന്റെ ദേശീയ മത്സരം ഹിമാചൽ പ്രദേശിൽ നടക്കും. 

രണ്ട് മാസം മുൻപ് കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ ആലപ്പുഴയിൽ നടത്തിയ കേരള സ്റ്റേറ്റ് ബെഞ്ച്പ്രസ് മത്സരത്തിലും ഇരുവരും സ്വർണ്ണ മെഡൽ നേടിയിരുന്നു. ഗുസ്തി, ബോഡി ബിൽഡിംഗ് എന്നിവയിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ജേതാവായിട്ടുള്ള സോളമൻ തോമസ് പഞ്ചഗുസ്തി, പവർലിഫ്റ്റിങ് ദേശീയ ജേതാവുമാണ്. കഴിഞ്ഞ മൂന്ന് വർഷമായി കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിമ്മിൽ നിന്നും പരിശീലനം ലഭിച്ച നിരവധി വ്യക്തികൾ പഞ്ചഗുസ്തിയിലും പവർലിഫ്റ്റിങിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്. മക്കൾ : സൂസൻ (അലയൻസ് -  ടെക്നോപാർക്ക്, തിരുവനന്തപുരം). ഗബ്രിയേൽ (മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി - അയർലൻഡ്)

English Summary:

Powerlifting champions Solomon Thomas and his wife Christy Solomon brought home gold medals for Kottayam district at the Kerala State Masters Games 2024 held in Malappuram. The duo will next compete at the national level competition in Himachal Pradesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com