'ഓർമതൻ വാസന്തം' അരുവിത്തുറ കോളജിൽ വജ്ര ജൂബിലി മഹാ പൂർവ വിദ്യാർഥി സംഗമം 29ന്
അരുവിത്തുറ ∙ അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ഓർമ്മതൻ വാസന്തം എന്നു പേരിട്ടിരിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച്ച 10.30 തിന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ

അരുവിത്തുറ ∙ അരുവിത്തുറ സെൻറ് ജോർജസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കുന്നു. 'ഓർമതൻ വാസന്തം' എന്നു പേരിട്ടിരിക്കുന്ന പൂർവ വിദ്യാർഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച രാവിലെ പത്തരയ്ക്ക് കോളജിലെ പൂർവ വിദ്യാർഥിയും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റ്ണി നിർവഹിക്കും.
കോളജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കോളജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് ഡോ. ടി.ടി മൈക്കിൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
കോളജിലെ പൂർവ അധ്യാപകരും അനധ്യാപകരും ചടങ്ങുകളുടെ ഭാഗമാകും.1965 സ്ഥാപിതമായ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ നിന്നും പ്രീഡിഗ്രി, ഡിഗ്രി ,പിജി കോഴ്സുകളിലായി 60,000ത്തിൽ പരം വിദ്യാർഥികൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തും ഉന്നത പദവികൾ അലങ്കരിക്കുന്ന ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങളെ സമ്മാനിക്കാൻ അരുവിത്തുറ കോളജിനു കഴിഞ്ഞു.
പരിപാടികൾ വിശദികരിച്ചു നടത്തിയ പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് കോളജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ അലുമിനി അസോസിയേഷൻ പ്രസിഡന്റ് ഡോ.ടി.ടി. മൈക്കിൾ തുടങ്ങിയവർ പങ്കെടുത്തു.