വിഴിഞ്ഞത്ത് കൂറ്റൻ കപ്പലുകൾ അടുക്കുന്നത്, മൂന്നാറിൽ ഇറങ്ങിയ സീപ്ലെയിൻ, ഇന്ത്യയെ തന്നെ പിടിച്ചുകുലുക്കിയ വയനാട് ദുരന്തം, മംഗളൂരു– ഗോവ റൂട്ടിലെ ഗംഗാവലിപ്പുഴയിൽ മുങ്ങിപ്പോയ അർജുനു വേണ്ടിയുള്ള തിരച്ചിൽ, തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം, ഉപതിരഞ്ഞെടുപ്പുകൾ എന്നിങ്ങനെ

വിഴിഞ്ഞത്ത് കൂറ്റൻ കപ്പലുകൾ അടുക്കുന്നത്, മൂന്നാറിൽ ഇറങ്ങിയ സീപ്ലെയിൻ, ഇന്ത്യയെ തന്നെ പിടിച്ചുകുലുക്കിയ വയനാട് ദുരന്തം, മംഗളൂരു– ഗോവ റൂട്ടിലെ ഗംഗാവലിപ്പുഴയിൽ മുങ്ങിപ്പോയ അർജുനു വേണ്ടിയുള്ള തിരച്ചിൽ, തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം, ഉപതിരഞ്ഞെടുപ്പുകൾ എന്നിങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞത്ത് കൂറ്റൻ കപ്പലുകൾ അടുക്കുന്നത്, മൂന്നാറിൽ ഇറങ്ങിയ സീപ്ലെയിൻ, ഇന്ത്യയെ തന്നെ പിടിച്ചുകുലുക്കിയ വയനാട് ദുരന്തം, മംഗളൂരു– ഗോവ റൂട്ടിലെ ഗംഗാവലിപ്പുഴയിൽ മുങ്ങിപ്പോയ അർജുനു വേണ്ടിയുള്ള തിരച്ചിൽ, തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം, ഉപതിരഞ്ഞെടുപ്പുകൾ എന്നിങ്ങനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞത്ത് കൂറ്റൻ കപ്പലുകൾ അടുക്കുന്നത്, മൂന്നാറിൽ ഇറങ്ങിയ സീപ്ലെയിൻ, ഇന്ത്യയെ തന്നെ പിടിച്ചുകുലുക്കിയ വയനാട് ദുരന്തം, മംഗളൂരു– ഗോവ റൂട്ടിലെ ഗംഗാവലിപ്പുഴയിൽ മുങ്ങിപ്പോയ അർജുനു വേണ്ടിയുള്ള തിരച്ചിൽ, തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയം, ഉപതിരഞ്ഞെടുപ്പുകൾ എന്നിങ്ങനെ സംഭവബഹുലമായ കാഴ്ചകളാണ് കേരളത്തിന് 2024 സമ്മാനിച്ചത്. ആ കാഴ്ചകളിലേക്ക് നമ്മുക്കൊന്ന് തിരിഞ്ഞു നോക്കാം.

വൈക്കത്ത് നവീകരിച്ച തന്തെ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പെരിയാറുടെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നു. മന്ത്രി സജി ചെറിയാൻ, തമിഴ്നാട് മന്ത്രി ഇ.വി.വേലു, മന്ത്രി വി.എൻ.വാസവൻ, തമിഴ്നാട് മന്ത്രി ദുരൈ മുരുകൻ, ദ്രാവിഡ കഴകം നേതാവ് കെ.വീരമണി തുടങ്ങിയവർ സമീപം.
തിരുവനന്തപുരത്ത് സിപിഎം പാളയം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രതിനിധി സമ്മേളനത്തിനായി ഉപ്പിടാംമൂട്–ജനറൽ ആശുപത്രി റോഡിന്റെ ഒരുഭാഗത്തെ ഗതാഗതം പൂർണമായി തടസപ്പെടുത്തി റോഡിൽ നിർമിച്ച സ്റ്റേജ്. വഞ്ചിയൂരിൽ ജില്ലാ കോടതി സമുച്ചയത്തിന് മുന്നിലാണ് റോഡില്‍ ഗതാഗതം തടഞ്ഞ് വേദി ഒരുക്കിയത്. ഇതിന് സമീപത്താണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. റോഡിലെ ഗതാഗതം ഒരു സൈഡിലൂടെ തിരിച്ചുവിട്ടത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു.
നെയ്യാറ്റിൻകരയിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ വെഞ്ഞാറമൂട് ഗവ യുപി സ്കൂളിലെ വി.എസ്.നിരഞ്ജനയെ അമ്മുമ്മ സരോജ കെട്ടിപ്പിടിച്ചു വിതുമ്പുന്നു.
കാസർകോട് ഉദിനൂരിൽ നടക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കേരളനടനത്തിൽ പങ്കെടുക്കുന്നതിനിടെ തളർന്ന വീണതാണ് എ.കാർത്തിക. തളർന്ന വീണയുടനെ കാർത്തികയുടെ അമ്മമ്മ ജാനകി സ്റ്റേജിലേക്ക് ഓടിക്കയറുകയും കാർത്തികയെ പരിചരിക്കുകയും ചെയ്തു. ശേഷം കാർത്തിക മത്സരം പൂർത്തീകരിക്കുകയും എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
കൊക്കിലൊതുങ്ങുന്നതേ കൊത്തൂ...കാസർകോട് പള്ളത്തെ കണ്ടൽ കാടുകൾക്കിടയിലെ വെള്ളത്തിൽ നിന്നും ഇര തേടുന്ന കാക്ക മീൻകൊത്തിയുടെയും, ചെറിയ മീൻകൊത്തിയുടെയും ചിത്രങ്ങളാണിത്. കേരളത്തിൽ ഏറ്റവും വലിപ്പമുള്ള മീൻകൊത്തിയാണ് കാക്കമീൻകൊത്തി, നീളമുള്ള വലിയ കൊക്കുകൾ ഇവയുടെ പ്രത്യേകതയാണ് അതുകൊണ്ടുതന്നെ വലിയ മീനുകൾ, തവള, ഞണ്ട് തുടങ്ങിയവയാണ് ഭക്ഷണം. ചിത്രത്തിലെ രണ്ടാം നിരയിലുള്ള ചെറിയ മീൻകൊത്തികൾക്ക് കാക്ക മീൻകൊത്തികളെ അപേക്ഷിച്ച് വലുപ്പം തീരെ കുറവാണ്. എന്നാൽ ഇവയ്ക്ക് വെള്ളത്തിന് മുകളിൽ ഏറെ നേരം ചിറകടിച്ച് നിൽക്കാനും നിമിഷ നേരംകൊണ്ട് ഇരയെ കൊക്കിലാക്കാനും സാധിക്കും. ചെറിയ മീനുകൾ, പ്രാണികൾ, ചെറിയ തവളകൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.
മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം വിദ്യാർഥികൾ സെൽഫി ചിത്രം പകർത്തുന്നു. ചിത്രം: സജീഷ് ശങ്കർ / മനോരമ
കാസർകോട് പെരിയയിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലാ നോർത്ത് സോൺ കലോത്സവത്തിൽ നിന്നുള്ള കാഴ്ച. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ നടന്ന മഞ്ഞപ്പാൽ നീരാട്ട്. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
സന്ധ്യാസിന്ദൂരം.... കാലവർഷത്തിന് സെപ്റ്റംബർ 30ന് തിരശീല വീണു. തുലാവർഷത്തിന് തുടക്കമിടണമെങ്കിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും കാത്തിരിക്കണം. പടിയിറങ്ങുന്ന കാലവർഷവും പ്രവേശനം കാത്തു നിൽക്കുന്ന തുലാമഴയും കൂടിച്ചേർന്ന് പത്തനംതിട്ടയുടെ സന്ധ്യാകാശത്തെ ചെഞ്ചായം പുതപ്പിച്ചപ്പോൾ. ചിത്രം: വർഗീസ് സി.തോമസ് / മനോരമ
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിനടുത്ത് കുലശേഖരപട്ടണത്ത് സ്ഥിതി ചെയ്യുന്ന മുന്നൂറ് വർഷം പഴക്കമുള്ള മുത്താരമ്മൻ ക്ഷേത്രത്തിൽ നടന്ന കുലസൈ ദസറ ഉത്സവത്തിൽ നിന്ന്. നവരാത്രി ആരംഭിച്ച് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് കുലസൈ ദസറ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
ഗംഗാവലിപുഴയിൽ നിന്നും കണ്ടെത്തിയ ലോറി കരയിലേക്ക് കയറ്റിയതിനു ശേഷം പരിശോധനയ്ക്കായി ലോറിയുടെ തകർന്ന ക്യാബിൻ പൊളിച്ചു നീക്കുന്നു. ചിത്രം : അഭിജിത്ത് രവി / മനോരമ
ഗംഗാവലിപ്പുഴയിൽനിന്നു കണ്ടെത്തിയ അർജുന്റെ ലോറി ക്രെയിൻ ഉപയോഗിച്ച് കരയിലേക്ക് കയറ്റുന്നു. മണ്ണിടിഞ്ഞ മലയുടെ ഭാഗവും ഗംഗാവലിപ്പുഴയും പശ്ചാത്തലത്തിൽ. ചിത്രം: അഭിജിത്ത് രവി/ മനോരമ
മലരിക്കലിലെ ആമ്പൽവസന്തം ആസ്വദിക്കാൻ എത്തിയവർ. ചിത്രം : റിജോ ജോസഫ് / മനോരമ
പൂമഴ: രാജ്ഘട്ട് സന്ദർശിക്കാനെത്തിയവർ പെട്ടെന്നെത്തിയ ചെറുമഴയിൽ നിന്നു രക്ഷതേടി പൂമരത്തിനടിയിൽ അഭയം തേടിയപ്പോൾ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ / മനോരമ
പാലക്കാട് കുന്നത്തൂർമേട് ബാലമുരളി ശ്രീകൃഷ്ണജയന്തി ഉത്സവത്തോടനുബന്ധിച്ചു നടന്ന ഭഗവതി തെയ്യം. ചിത്രം : ഗിബി സാം / മനോരമ
ചെന്നൈ മഹാബലിപുരത്ത് തമിഴ്നാട് വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തമിഴ്നാട് രാജ്യാന്തര പട്ടംപറത്തൽ മഹോത്സവത്തിന്റെ ഭാഗമായി ആകാശത്ത് പറക്കുന്ന വിവിധ രൂപങ്ങളിലുള്ള പട്ടങ്ങൾ. (ചിത്രം: R. Satish BABU / AFP)
നെഞ്ചുരുകി... ജീവനും ജീവിതവും ഉരുളെടുത്തതിന് ശേഷമുള്ള അവശേഷിപ്പുകളിൽ തങ്ങളുടെ പ്രിയപ്പെട്ടത് എന്തെങ്കിലും ഉണ്ടോയെന്ന് തേടിയാണ് ഇന്നലെ ദുരന്തഭൂമിയിലേക്ക് അവർ വീണ്ടുമെത്തിയത്. സ്വന്തമായിരുന്ന സ്ഥലത്ത് ഒന്നും ശേഷിക്കുന്നില്ലെന്ന യഥാർഥ്യം കണ്ണീരായി മാറി. പുഞ്ചിരിമട്ടത്തിലെ വീടിരുന്ന തറയുടെ മുകളിൽ നിസ്സഹായയായി ഇരിക്കുന്ന വനിത. ചിത്രം : ധനേഷ് അശോകൻ / മനോരമ
തിരിച്ചറിയാൻ ഒരടയാളം പോലും അവശേഷിപ്പിക്കാത്തവർക്കുള്ള യാത്രാമൊഴിയാണിത്. 2019ലെ ഉരുൾപൊട്ടലിന്റെ മുറിവുകൾ പേറുന്ന പുത്തുമലയുടെ മണ്ണിൽ 38 കുഴികളാണ് ഒരുക്കിയത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരിൽ തിരിച്ചറിയാത്തവരെ ഇവിടെയാകും സംസ്കരിക്കുക. ചിത്രം: അരവിന്ദ് വേണുഗോപാൽ / മനോരമ
വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീട്. രണ്ടു മരങ്ങളാണ് വീട്ടിലേക്ക് ഇടിച്ചുകയറി നിൽക്കുന്നത്. ചിത്രം: മനോരമ
ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ഗവ. എൽപി സ്കൂൾ. കൂറ്റൻ കല്ലുകൾ വന്നിടിച്ചു കെട്ടിടത്തിന്റെ പിൻവശം പൂർണമായി തകർന്നു. അസ്ഥിപഞ്ജരം മാത്രമായി മാറിയ കെട്ടിടത്തിൽ ഇനി അധ്യയനം സാധ്യമാകില്ല. ചിത്രം: മനോരമ
മനുഷ്യരെത്തേടി... ചൂരൽമല, മുണ്ടക്കൈ ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മുണ്ടേരി വനത്തിനുള്ളിലെ ചാലിയാറിന്റെ തീരത്തു കണ്ടെത്തിയ മൃതദേഹങ്ങൾ സന്നദ്ധ പ്രവർത്തകർ ചങ്ങാടത്തിൽ കരയ്ക്കെത്തിക്കുന്നു. ചിത്രം: ഫഹദ് മുനീർ / മനോരമ
തൃശൂർ എ‍ൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമ പ്രവർത്തകരെ കാണുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
ഹൊ , എന്തൊരു തണുപ്പാ ... കിടപ്പ് വെളളത്തിലാണങ്കിലും മഴ നനഞ്ഞാൽ താറാവിനും തണുക്കും. തുരുത്തി – കാവാലം റോഡിലെ തോട്ടുങ്കൽ തോട് പാലത്തിൽ നിന്നൊരു കാഴ്ച. സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിത്തിരിക്കുകയാണ്. ജില്ലയിൽ യെല്ലോ അലർട്ട് തുടരുകയാണ്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
മഴ തോർന്ന നേരം... മഴ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാവില്ല, മനസ്സും ശരീരവും കുളിർപ്പിക്കുന്നതാണ് ഓരോ മഴയും. കടുത്ത ചൂടിൽ പെയ്യുന്ന ഓരോ തുള്ളിയും വലിയ ആശ്വാസമാണ് നൽകുന്നത്‌. മഴയ്ക്ക് ശേഷം കാസർകോട് ജില്ലയിലെ നെല്ലിക്കുന്നിൽ നിന്നുള്ള കാഴ്ച. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
കൂട്ടിനു ഞാനില്ലേ... കാസർകോട് ഫോർട്ട് റോഡിലെ അങ്കണവാടിയിൽ പ്രവേശനോത്സവത്തിനെത്തിയ നിർവിക കരയുന്നതിനിടെ ആശ്വസിപ്പിക്കുന്ന ഇഷിക പ്രസാദ്. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
പയ്യാമ്പലം തീരത്ത് അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്ത ഭാഗത്തു കൂടി പടന്നത്തോട്ടിൽ നിന്നു കടലിലേക്ക് നീരൊഴുക്ക് ആരംഭിച്ചപ്പോൾ മീൻപിടിക്കാൻ ശ്രമിക്കുന്ന കുട്ടി. ചിത്രം : ജിതിൻ ജോയൽ ഹാരിം ∙ മനോരമ
പൂജപ്പുര സെൻട്രൽ ജയിലിലെ മരപ്പണി ശാല. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
നെല്ലിയാമ്പതി കൂനംപാലം ലയങ്ങൾക്ക് സമീപത്തെ തേയില തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാന ചില്ലി കൊമ്പൻ. ചിത്രം : ഗിബി സാം ∙ മനോരമ
ചോരാതെ കരുതൽ... മംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കു പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറിയിൽ കാസർകോട് ചിത്താരിയിൽ വച്ചു വാതക ചോർച്ചയുണ്ടായതിനെത്തുടർന്ന് പ്രദേശവാസിയായ കല്ലിങ്കൽ അബ്ദുല്ലയെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് വീൽചെയറിൽ മാറ്റുന്നു. വാതക ചോർച്ചയുണ്ടായതിനെത്തുടർന്ന് സമീപത്തുള്ള വീടുകളിലെ ആളുകളെ മുഴുവൻ ഇവിടെ നിന്നു മാറ്റിയിരുന്നു. വൈകിട്ട് ഏഴോടെയാണ് പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ്‌ കൗളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിൽ നിന്ന്. ചീഫ് സെക്രട്ടറി ഡോ.വി.വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്‌ എന്നിവർ സമീപം. തിരുവനന്തപുരം രാജ്ഭവനു സമീപം നിന്നുള്ള ദൃശ്യം. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംങ് യന്ത്രങ്ങളും സാമഗ്രികളുമായി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ നിന്ന് ബൂത്തുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പോളിംങ് ഉദ്യോഗസ്ഥർ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ ഡാമിന് മറുഭാഗത്തുള്ള ആദിവാസി കോളനികളായ പച്ചമല, മുറവൻപ്പൊറ്റ, കളപ്പാറ, തോട്ടമല, എട്ടാംകുന്ന്, വളയംതൂക്കിമല തുടങ്ങിയ പ്രദേശത്തുള്ള വോട്ടർമാർ പേച്ചിപ്പാറ ഗവ. ട്രൈബൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടു ചെയ്യാൻ ബോട്ടിലെത്തുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി പാലക്കാട് ചെറിയ കോട്ടമൈതാനയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിച്ചു മടങ്ങുന്ന രാഹുൽ ഗാന്ധിയെ കോട്ടമൈതാനിയിലെ ഹെലിപാടിൽ യാത്രയാക്കാൻ എത്തിയ പ്രവർത്തകർ. ചിത്രം : ഗിബി സാം ∙ മനോരമ
തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ല ഭരണകൂടം, സ്വീപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ എത്തിച്ച ഡബിൾ ഡക്കർ ബസ്. ജസ്റ്റിൻ ഹെലിക്യാം പകർത്തിയ ദൃശ്യം
കടൽക്കലി... രൂക്ഷമായ കടൽക്ഷോഭത്തിൽ കൊല്ലം മുണ്ടയ്ക്കൽ വെടിക്കുന്ന് തിരുവാതിര നഗറിൽ തിരയടിച്ചു കയറുന്നു. ഇവിടുത്തെ ചാപ്പലിനു മുന്നിലെ റോ‍ഡ് 10 അടിയോളം താഴ്ചയിൽ കടലെടുത്തു. തകർന്ന വീടുകൾ സമീപം. ചിത്രം : അരവിന്ദ് ബാല ∙ മനോരമ
തത്ത പറയും പോലെ (സാക്ഷി) പറയണം! കോട്ടയം നാഗമ്പടത്തെ കടയിൽ വിൽപനയ്ക്കെത്തിച്ചപ്പോൾ വനംവകുപ്പ് പിടികൂടിയതാണ് രണ്ടാഴ്ച മാത്രം പ്രായമുള്ള ഈ 11 തത്തക്കുഞ്ഞുങ്ങളെ. നാടൻ തത്തകളെ വിൽക്കുന്നതും വളർത്തുന്നതും ജാമ്യമില്ലാത്ത വകുപ്പുപ്രകാരമുള്ള കുറ്റമാണ്. കേസ് കോടതിയിലെത്തിയപ്പോൾ തൊണ്ടിമുതലായ തത്തക്കുഞ്ഞുങ്ങളെ വനംവകുപ്പ് തന്നെ സംരക്ഷിക്കാനായിരുന്നു നിർദേശം. കോട്ടയം പാറമ്പുഴയിലെ ആരണ്യഭവനിൽ ജീവനക്കാരുടെ സംരക്ഷണയിലാണിപ്പോൾ ഇവ. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാക്കണം. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
പിടി കൂടൽ: പൗരത്വ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിനെതിരെ ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകനെ കേന്ദ്ര പൊലീസ് സേനാംഗങ്ങൾ പിടിത്തമിട്ടപ്പോൾ മോചിപ്പിക്കാൻ ശ്രമിക്കുന്ന കൂട്ടുകാർ. ചിത്രം : ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
വിദ്യാർഥികളിൽ നിർജലീകരണം ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വാട്ടർ ബെല്ലിന്റെ ഭാഗമായി കോട്ടയം മുട്ടമ്പലം ഗവ.യുപി സ്കൂളിലെ വിദ്യാർഥികൾ വെള്ളം കുടിക്കുന്നതിനിടയിൽ. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
നിളയിൽ നീരാടുവാൻ: തൃശൂർ ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തിനായി എത്തിയ ആന ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ. പകലത്തെ കനത്ത ചൂടിൽ നിന്നു രക്ഷ നേടാൻ 2 മണിക്ക് ഇറങ്ങിക്കിടന്നതാണു വെള്ളത്തിൽ. കുളി കഴിഞ്ഞു കയറിയപ്പോൾ നേരം സന്ധ്യയായി. ചിത്രം : വിഷ്ണു വി. നായർ ∙ മനോരമ
പുലിയുടെയും, കാട്ടനയുടെയും ആക്രമണങ്ങൾ കൂടിയതോടെ ധോണി നിവാസികൾ ആശങ്കയിലാണ്. രാത്രി കാടിറങ്ങി വളർത്തുമൃഗങ്ങളെയും, കൃഷിയിടങ്ങളെയും ലക്ഷ്യമാക്കി വരുന്ന വന്യമൃഗങ്ങളെ തുരത്താനായി കൃഷിയിടത്തിനു സമീപം തീ കൂട്ടുന്ന കർഷകൻ പാലക്കാട് ധോണിയിലെ രാത്രി കാഴ്ച. ചിത്രം : ഗിബി സാം ∙ മനോരമ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ചിനക്കത്തൂരിൽ പടിഞ്ഞാറൻ ചേരിയുടെ എഴുന്നള്ളിപ്പ്. ചിത്രം : ഗിബി സാം ∙ മനോരമ
കോസ്റ്റ്ഗാർഡ് ദിനത്തോടനുബന്ധിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച ‘കടലിൽ ഒരു ദിനം’ പരിപാടി. ചിത്രം : ആറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ
‘കുളി’രട്ടെ... വേനൽച്ചൂടിൽ നിന്നു രക്ഷനേടാൻ ഒരോരുത്തർക്കും ഒരോ മാർഗം. താഴത്തങ്ങാടിയാറ്റിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
വെള്ളവും പച്ചപ്പും വെയിൽ കുടിച്ചുവറ്റിച്ചപ്പോൾ മരുപ്പറമ്പായി മാറിയ ഭാരതപ്പുഴ. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ജലക്ഷാമം രൂക്ഷമാവുകയാണ്. തടയണകൾ നിർമിച്ച സ്ഥലങ്ങളിൽ മാത്രമാണ് അൽപമെങ്കിലും വെള്ളമുള്ളത്. ചിത്രം : ഗിബി സാം ∙ മനോരമ
തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് മോചിതനായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രവർത്തകർ സ്വീകരിക്കുന്നു. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
English Summary:

Kerala 2024 witnessed significant events. From the arrival of giant ships in Vizhinjam to the tragic Wayanad incident and key elections, the year was filled with memorable moments captured in pictures.