മുല്ലപ്പെരിയാർ: കേരളത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല; മന്ത്രി റോഷി
കാഞ്ഞിരപ്പള്ളി ∙ പാട്ടക്കരാറിന്റെ പുറത്തുള്ള കേരളത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നതു തമിഴ്നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അതു യാഥാർഥ്യമാക്കുമെന്നുമുള്ള തമിഴ്നാട് മന്ത്രി ഐ.പെരിയസാമിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു റോഷി. ജലനിരപ്പ് 142 അടി വരെ ഉയർത്തുന്നതിനുള്ള സാഹചര്യം മാത്രമാണു നിലവിലുള്ളത്. ഓരോ ഘട്ടത്തിലും എത്രയടി വരെ ഉയർത്താമെന്നതു പരിശോധനയുടെ അടിസ്ഥാനത്തിലാണു തീരുമാനിക്കുന്നത്.

ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന് 2014ൽ ആണു കോടതി കണ്ടെത്തിയത്. എന്നാൽ 2018ലും 2019ലും ഉണ്ടായ പ്രളയം കണക്കിലെടുത്ത് 139 അടിയായി നിജപ്പെടുത്തണമെന്നു കോടതി പറഞ്ഞിരുന്നു. തമിഴ്നാടിനു ജലലഭ്യത ഉറപ്പുവരുത്തിക്കൊണ്ടു കേരളത്തിനു സുരക്ഷ ഉറപ്പാക്കുന്ന പുതിയ ഡാം നിർമിക്കുന്നതിനാവശ്യമായ ചർച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും അതിനു ഡിപിആർ ഉൾപ്പെടെയുള്ള തയാറെടുപ്പുകൾ സർക്കാർ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.