കോട്ടയം ജില്ലയിൽ ഇന്ന് (19-12-2024); അറിയാൻ, ഓർക്കാൻ
റജിസ്ട്രേഷൻഡ്രൈവ് 20ന് കോട്ടയം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ‌്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 20ന് റജിസ്ട്രേഷൻ ഡ്രൈവ് നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് വിവിധ സോഫ്റ്റ് സ്കില്ലുകളിലും കംപ്യൂട്ടറിലും പരിശീലനം നൽകും. എല്ലാ മാസവും നടക്കുന്ന തൊഴിൽ

റജിസ്ട്രേഷൻ ഡ്രൈവ് 20ന്
കോട്ടയം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ‌്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 20ന് റജിസ്ട്രേഷൻ ഡ്രൈവ് നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് വിവിധ സോഫ്റ്റ് സ്കില്ലുകളിലും കംപ്യൂട്ടറിലും പരിശീലനം നൽകും. എല്ലാ മാസവും നടക്കുന്ന തൊഴിൽ മേളകളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും ലഭിക്കും. കലക്ടറേറ്റിലെ എംപ്ലോയ്മെന്റ് എക്സ‌്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള സെന്ററിൽ നേരിട്ടെത്തി റജിസ്റ്റർ ചെയ്യണം. ഫോൺ: 0481-2563451.
സാക്ഷ്യപത്രം ഹാജരാക്കണം
വൈക്കം ∙ തലയോലപ്പറമ്പ്, തലയാഴം പഞ്ചായത്തുകളിൽ നിന്നു വിധവാ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന, 2024 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ പെൻഷൻ അനുവദിച്ചവരും നിലവിൽ പെൻഷൻ ലഭിക്കുന്നവരും പുനർവിവാഹം / വിവാഹം ചെയ്തിട്ടില്ല എന്നുള്ള സാക്ഷ്യപത്രവും ആധാർ കാർഡിന്റെ കോപ്പിയും 30നു മുൻപ് ഹാജരാക്കണം.
പാഴ്സലുകൾ അയയ്ക്കാൻ സൗകര്യങ്ങളുമായി തപാൽ വകുപ്പ്
കോട്ടയം ∙ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കും സ്വയംതൊഴിൽ സംരംഭകർക്കും പാഴ്സലുകൾ അയയ്ക്കുന്നതിന് സൗകര്യങ്ങളൊരുക്കി തപാൽ വകുപ്പ്. കൂടുതൽ പാഴ്സലുകൾ, കത്തുകൾ അയയ്ക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് പ്രത്യേക ഇളവ്. റജിസ്റ്റേഡ് / സാധാരണ കത്തുകൾ കൂടുതൽ അയയ്ക്കുന്ന സ്ഥാപനങ്ങൾക്കു ചെറിയ സർവീസ് ചാർജോടെ (മിനിമം 70 പൈസ) കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിൽ നിന്ന് വ്യക്തിഗത സഹായം ലഭിക്കും. പായ്ക്ക് ചെയ്യുവാനുള്ള ബോക്സുകൾ വലുപ്പം അനുസരിച്ചായിരിക്കും നിരക്ക്. ഫോൺ: 6282442045.
ചെസ് ടൂർണമെന്റ് 21ന്
കോട്ടയം ∙ സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ടി.കെ.രാമകൃഷ്ണൻ പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 21ന് ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ അഖിലകേരള ജൂനിയർ ചെസ് ടൂർണമെന്റ് നടത്തും. അണ്ടർ 19, 16, 13 വിഭാഗങ്ങളിലാണ് മത്സരം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. മത്സരാർഥികൾ രാവിലെ 9ന് എത്തണം.
സാക്ഷ്യപത്രം ഹാജരാക്കണം
നീണ്ടൂർ∙ ഗ്രാമപ്പഞ്ചായത്തിൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവ, 50 വയസ്സു കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ വാങ്ങുന്നവർ വിവാഹിത, പുനഃർവിവാഹിത അല്ല എന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടക്കം
തെങ്ങണ ∙ കാർമൽ മഠം, മുട്ടത്തുപടി, പുതുച്ചിറ, പിഎച്ച്സി, സങ്കേതം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ പുത്തൻകാവ്, നാലുകോടി പഞ്ചായത്ത്, അയ്യരുകുളം, ആരമല, മുക്കാട്ടുപടി, ഇരുപ്പ, ഫാത്തിമാപുരം, ബിടികെ സ്കൂൾ, പഞ്ചായത്തുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.