യാത്രാദുരിതം പരിഹരിക്കാൻ നടപടിയില്ല; ഇരുൾമൂടി ശബരിമല പാത, പതിയിരുന്ന് അപകടങ്ങൾ
കോരുത്തോട് ∙മതിയായ വെളിച്ചം ഇല്ലാത്തതു ശബരിമല പാതയിൽ അപകട സാധ്യത വർധിപ്പിക്കുന്നു.പ്രധാന ശബരിമല തീർഥാടക പാതയായ മുണ്ടക്കയം - കുഴിമാവ് റോഡിൽ വണ്ടൻപതാൽ മുതൽ കോരുത്തോട് വരെയുള്ള ഭാഗത്താണ് അപകടങ്ങൾ ആവർത്തിക്കുന്നത്.അപകടങ്ങൾ ആവർത്തിക്കുന്ന കോസടി വളവിൽ കഴിഞ്ഞ ദിവസം തീർഥാടക വാഹനം മറിഞ്ഞു 15 ആളുകൾക്കു

കോരുത്തോട് ∙മതിയായ വെളിച്ചം ഇല്ലാത്തതു ശബരിമല പാതയിൽ അപകട സാധ്യത വർധിപ്പിക്കുന്നു.പ്രധാന ശബരിമല തീർഥാടക പാതയായ മുണ്ടക്കയം - കുഴിമാവ് റോഡിൽ വണ്ടൻപതാൽ മുതൽ കോരുത്തോട് വരെയുള്ള ഭാഗത്താണ് അപകടങ്ങൾ ആവർത്തിക്കുന്നത്.അപകടങ്ങൾ ആവർത്തിക്കുന്ന കോസടി വളവിൽ കഴിഞ്ഞ ദിവസം തീർഥാടക വാഹനം മറിഞ്ഞു 15 ആളുകൾക്കു പരുക്കേറ്റു. പുലർച്ചെ മൂന്നു മണിയോടെ ഉണ്ടായ അപകടത്തിൽ വെളിച്ചത്തിന്റെ അഭാവം രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.പാതയിലെ പല ഇടങ്ങളിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്.
മടുക്കയിൽ പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിച്ചത് ഗുണകരമായി. എന്നാൽ വൈദ്യുതി പോസ്റ്റുകളിൽ വഴി വിളക്ക് ഉണ്ടെങ്കിലും പലതും പ്രകാശിക്കാറില്ല. കോസടിയിൽ നിന്നു മടുക്ക വരെയുള്ള വലിയ കയറ്റത്തിൽ രാത്രി തീർഥാടക വാഹനങ്ങൾ നിന്നു പോകുന്നത് പതിവാണ്. വിജനമായ സ്ഥലത്ത് വെളിച്ചം ഇല്ലാത്തത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് കോസടിയിൽ വഴിവിളക്ക് സ്ഥാപിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. എങ്കിലും ശബരിമലപാത എന്ന നിലയിൽ വണ്ടൻപതാൽ തേക്ക് കൂപ്പിൽ ഉൾപ്പെടെ കാളകെട്ടി വരെ വഴി വിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.