3 കോടിയുടെ കെട്ടിടത്തിൽ പേരിനൊരു ഓഫിസ്; പുനർജീവന കേന്ദ്രത്തിന് വേണം പുനർജീവനം
കങ്ങഴ ∙ ഉദ്ഘാടനം ചെയ്തിട്ട് 4 വർഷം പിന്നിടുന്നു; പഞ്ചായത്ത് ഇടയിരിക്കപ്പുഴയിൽ 3 കോടി രൂപ ചെലവഴിച്ച് നിർമിച്ച കാർഷിക പുനർജീവനകേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങിയത് ഒരു ഓഫിസ് മാത്രം. 2020 ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ കൃഷി അസി.ഡയറക്ടറുടെ ഓഫിസ് മാത്രമാണ് അടുത്തകാലത്ത് പ്രവർത്തനം

കങ്ങഴ ∙ ഉദ്ഘാടനം ചെയ്തിട്ട് 4 വർഷം പിന്നിടുന്നു; പഞ്ചായത്ത് ഇടയിരിക്കപ്പുഴയിൽ 3 കോടി രൂപ ചെലവഴിച്ച് നിർമിച്ച കാർഷിക പുനർജീവനകേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങിയത് ഒരു ഓഫിസ് മാത്രം. 2020 ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ കൃഷി അസി.ഡയറക്ടറുടെ ഓഫിസ് മാത്രമാണ് അടുത്തകാലത്ത് പ്രവർത്തനം തുടങ്ങിയത്. കടമുറികളും ഓഫിസ് മുറികളുമായി 2 നിലയിലാണ് കെട്ടിടം.
കൃഷി അനുബന്ധ ഓഫിസുകൾ, വിവിധ സ്ഥാപനങ്ങൾ, കാർഷിക ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള സൗകര്യം എന്നിവ ഒരു കുടക്കീഴിലാക്കുക എന്നതായിരുന്നു ലക്ഷ്യം. താഴത്തെ നിലയിൽ 6 ഷട്ടർ കടമുറികളുണ്ട്. സാങ്കേതികമായ അനുമതി കിട്ടാൻ വൈകിയത് മൂലം നിർമാണം പൂർത്തിയായിരുന്നില്ലെന്നും കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.റംല ബീഗം പറഞ്ഞു.