'ലവ് കുമരകം': വിവാഹങ്ങൾക്ക് ഇഷ്ടയിടം; ലഭിച്ചത് 18 കോടി രൂപ: അടുത്തവർഷവും വിവാഹമേളം
കുമരകം ∙ വിവാഹങ്ങൾക്കു പറ്റിയ ഇടമായി മാറിയ കുമരകത്തിന് ഈ വഴി ലഭിച്ചത് ഇക്കൊല്ലം ശരാശരി 18 കോടി രൂപ. 30 വിവാഹങ്ങളാണ് ഈ വർഷം കുമരകത്തെ വിവിധ റിസോർട്ടുകളിൽ നടന്നത്. വിദേശികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരും ഇതിൽപെടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിലരും വിവാഹം നടത്തുന്നതിനായി

കുമരകം ∙ വിവാഹങ്ങൾക്കു പറ്റിയ ഇടമായി മാറിയ കുമരകത്തിന് ഈ വഴി ലഭിച്ചത് ഇക്കൊല്ലം ശരാശരി 18 കോടി രൂപ. 30 വിവാഹങ്ങളാണ് ഈ വർഷം കുമരകത്തെ വിവിധ റിസോർട്ടുകളിൽ നടന്നത്. വിദേശികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരും ഇതിൽപെടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിലരും വിവാഹം നടത്തുന്നതിനായി കുമരകത്ത് എത്തി. 2025ൽ 10 വിവാഹങ്ങളുടെ ബുക്കിങ് വിവിധ മാസങ്ങളിലേക്ക് ഇതുവരെ ലഭിച്ചതും ടൂറിസം മേഖലയ്ക്ക് ഉണർവു നൽകുന്നു.
30 ലക്ഷം മുതൽ ഒരു കോടി വരെ
30 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ചെലവഴിക്കുന്ന വിവാഹച്ചടങ്ങുകളാണു കുമരകത്തു സാധാരണയായി നടക്കുന്നത്. ഹൽദി അടക്കമുള്ള ആഘോഷങ്ങൾക്കു ശേഷം തുറന്ന സ്ഥലത്തെ കല്യാണമാണു കൂടുതൽ ആളുകളും ആവശ്യപ്പെടുന്നത്. വിദേശികളും ഉത്തരേന്ത്യയിൽ നിന്നുള്ളവർക്കും വിവാഹത്തിനു മുൻപു 3–4 ദിവസത്തെ ചടങ്ങുകളുണ്ടാകും. കെടിഡിസി ഉൾപ്പെടെ 8 റിസോർട്ടുകളിലും ഹോട്ടലുകളിലുമാണു വിവാഹങ്ങൾ.
വരുമാനം ലോക്കൽ
വരനും വധുവും കുടുംബമായി നേരത്തേ എത്തും. പിന്നാലെ ബന്ധുക്കളും. ഒരു വിവാഹച്ചടങ്ങിനു കുറഞ്ഞതു 300 പേരെങ്കിലും ഉണ്ടാകും. ഇവർക്കു താമസിക്കാൻ ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികൾ തികയാതെ വരുന്നതിനാൽ മറ്റ് റിസോർട്ടുകളിലും ഹോംസ്റ്റേ അടക്കമുള്ള സ്ഥലങ്ങളിലും സൗകര്യമൊരുക്കും. ഇതിലൂടെ ഇവർക്കും നല്ല വരുമാനം ലഭിക്കുന്നു. വിവാഹാവശ്യത്തിനുള്ള സാധനങ്ങൾ ഏറിയ പങ്കും കുമരകത്തുനിന്നു തന്നെ വാങ്ങുന്നു. കച്ചവടക്കാർക്കും വിവാഹത്തിലൂടെ വരുമാനം ഉണ്ടാകുന്നു. അടുത്തയിടെ സ്പെയിനിലെ തക്കാളി ഉത്സവത്തിന്റെ മാതൃകയിൽ നടത്തിയ വിവാഹച്ചടങ്ങിനു വേണ്ടി ടൺ കണക്കിനു തക്കാളിയാണു റിസോർട്ടിൽ എത്തിച്ചത്.
ലവ് കുമരകം
ഉത്തരേന്ത്യക്കാർക്കും വിദേശ രാജ്യങ്ങളിൽ കുമരകത്തോടുള്ള പ്രിയമാണു വിവാഹങ്ങൾ ഇവിടെ വിവാഹങ്ങൾ കൂടാൻ കാരണം. ശ്രീലങ്കൻ സ്വദേശിയുടെയും മലേഷ്യ സ്വദേശിനിയുടെയും വിവാഹം അടുത്തയിടെ നടന്നിരുന്നു. ഭക്ഷണം, കായൽക്കാഴ്ച, പ്രഫഷനലുകളുടെ സേവനം എന്നിവയും ഇവരെ ആകർഷിക്കുന്നു. കെടിഡിസിക്ക് 600 പേർക്ക് ഇരിക്കാവുന്ന കൺവൻഷൻ സെന്ററാണുള്ളത്. സ്വകാര്യ മേഖലയിലെ റിസോർട്ടുകൾക്കും കൂടുതൽ പേരെ പങ്കെടുപ്പിച്ചു വിവാഹച്ചടങ്ങുകൾ നടത്താനുള്ള സൗകര്യമുണ്ട്.