പാലാ ∙ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം ആരംഭിച്ചു. പൂർവ വിദ്യാർഥിയും നോർത്ത് കേപ് അൾട്രാ എൻഡുറൻസ് സൈക്ലിസ്റ്റുമായ ഫെലിക്സ് അഗസ്റ്റിൻ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. 21 വിദ്യാർഥികളും 7 അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിക്കും. പരിസ്ഥിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം ആരംഭിച്ചു. പൂർവ വിദ്യാർഥിയും നോർത്ത് കേപ് അൾട്രാ എൻഡുറൻസ് സൈക്ലിസ്റ്റുമായ ഫെലിക്സ് അഗസ്റ്റിൻ പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. 21 വിദ്യാർഥികളും 7 അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിക്കും. പരിസ്ഥിതി സംരക്ഷണം, വ്യായാമം, സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങൾ വിവിധ വിദ്യാലയങ്ങളിലെത്തി കൈമാറും.

12 ദിവസം കൊണ്ട് 1200 കിലോമീറ്റർ പിന്നിടുന്ന സംഘത്തിൽ പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ എന്നിവരുമുണ്ട്. കായിക പ്രതിഭ ജിമ്മി ജോർജിന്റെ ജന്മനാടായ പേരാവൂർ ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ സൈക്കിൾ പ്രയാണത്തിനു സ്വീകരണം നൽകും.

ADVERTISEMENT

പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, എൻസിസി ആർമി വിങ് 17-കെ കമാൻഡിങ് ബറ്റാലിയൻ ഓഫിസർ കേണൽ ഗുരു പ്രതാപ് സിങ്, ഡോ. ആന്റോ മാത്യു, ചീഫ് കോഓർഡിനേറ്റർ ജിബിൻ രാജ ജോർജ്, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കോഓർഡിനേറ്റർമാരായ പ്രഫ. ആശിഷ് ജോസഫ്, മഞ്ചേഷ് മാത്യു, റോബേഴ്സ് തോമസ്, ജിനു മാത്യു, ഡോ. അനീഷ് സിറിയക്, ഡോ. ജോബിൻ ജോബ് മാത്തൻ, സ്റ്റുഡന്റ്സ് അഫയേഴ്സ് ഡീൻ ബോബി സൈമൺ, അസിസ്റ്റന്റ് ഡീൻ ശിൽപ മാത്യു, വിദ്യാർഥി പ്രതിനിധികളായ അരുണിക യു.നായർ, പ്രിൻസ് ഏബ്രഹാം, പി.എസ്.ജഗനാഥ് എന്നിവർ പ്രസംഗിച്ചു.

English Summary:

Pan-Kerala cycling journey highlights environmental awareness and promotes healthy lifestyles. This initiative, connected to St. Thomas College's Platinum Jubilee, sees 28 cyclists traversing all 14 districts of Kerala.