കുരുക്കിൽ കറുകച്ചാൽ; സെൻട്രൽ ജംക്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
കറുകച്ചാൽ ∙ ആഘോഷങ്ങളുടെ സീസണായതോടെ ടൗൺ ഗതാഗതക്കുരുക്കിൽ. അശാസ്ത്രീയ പാർക്കിങ്ങും റോഡിന്റെ വീതിക്കുറവും കുരുക്ക് രൂക്ഷമാക്കുന്നു. സെൻട്രൽ ജംക്‌ഷനിലാണ് ഗതാഗതക്കുരുക്കു രൂക്ഷം. ഡിവൈഡറുകൾ വാഹനങ്ങൾ ഇടിച്ചു തകർന്നതിനാൽ അപകട സാധ്യത വർധിക്കുന്നു. നടപ്പാത ‘ഉണ്ട് – ഇല്ല’ പാർക്കിങ് നടപ്പാതയിലേക്കു മാറിയതോടെ

കറുകച്ചാൽ ∙ ആഘോഷങ്ങളുടെ സീസണായതോടെ ടൗൺ ഗതാഗതക്കുരുക്കിൽ. അശാസ്ത്രീയ പാർക്കിങ്ങും റോഡിന്റെ വീതിക്കുറവും കുരുക്ക് രൂക്ഷമാക്കുന്നു. സെൻട്രൽ ജംക്‌ഷനിലാണ് ഗതാഗതക്കുരുക്കു രൂക്ഷം. ഡിവൈഡറുകൾ വാഹനങ്ങൾ ഇടിച്ചു തകർന്നതിനാൽ അപകട സാധ്യത വർധിക്കുന്നു.
നടപ്പാത ‘ഉണ്ട് – ഇല്ല’
പാർക്കിങ് നടപ്പാതയിലേക്കു മാറിയതോടെ കാൽനടക്കാർക്ക് പോകാൻ വഴിയില്ലാതായി. ചങ്ങനാശേരി - വാഴൂർ, കറുകച്ചാൽ - മണിമല, കറുകച്ചാൽ - മല്ലപ്പള്ളി എന്നീ പ്രധാന റോഡുകളിലെല്ലാം പാർക്കിങ് ഇപ്പോഴും തോന്നുംപടിയാണ്. ലക്ഷങ്ങൾ ചെലവാക്കി പൊതുമരാമത്ത് വകുപ്പ് നിർമിച്ച നടപ്പാതകൾ പലതും യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. ഗതാഗതക്കുരുക്ക് കൂടുമ്പോൾ വണ്ടികളുടെ നിര നെത്തല്ലൂർ വരെ നീളും.കെഎസ്ആർടിസി അടക്കമുള്ള ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ യാത്രക്കാരെ റോഡിൽ ഇറക്കി പോകുകയാണ്. ഇതു വാഴൂർ റോഡിൽ ഗതാഗതക്കുരുക്കിനു കാരണമാകും.
പാർക്കിങ് എവിടെ ?
ടൗണിൽ സ്വകാര്യ വാഹനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ഇതോടെ വാഴൂർ, മല്ലപ്പള്ളി, മണിമല റോഡുകളുടെ ഇരുവശവും പാർക്കിങ് മേഖലയാകും. ഒപ്പം ഗതാഗതക്കുരുക്കും.