പശുവിന്റെ വാൽ മുറിച്ചു, മീൻകുളത്തിൽ വിഷം കലക്കി; സാമൂഹികവിരുദ്ധരേ, പാവം കർഷകനോട് എന്തിനീ ദ്രോഹം?
കോട്ടയം ∙ ഒരുമാസം മുൻപു വളർത്തു പശുവിന്റെ വാലിന്റെ ഒരു ഭാഗം മുറിച്ചുനീക്കി. ഇന്നലെ മീൻ വളർത്തൽ കുളത്തിൽ വിഷം കലക്കി മത്സ്യങ്ങൾ ചത്തുപൊങ്ങി. പരുത്തുംപാറ പുളിഞ്ചനാരിൽ പി.സി.ഏബ്രഹാമെന്ന കർഷകനാണ് ഈ ദുരനുഭവം. സാമൂഹിക വിരുദ്ധരാണു സംഭവങ്ങൾക്കു പിന്നിലെന്നാണ് സൂചന.ചിങ്ങവനം പൊലീസിൽ ഏബ്രഹാം പരാതി നൽകി.

കോട്ടയം ∙ ഒരുമാസം മുൻപു വളർത്തു പശുവിന്റെ വാലിന്റെ ഒരു ഭാഗം മുറിച്ചുനീക്കി. ഇന്നലെ മീൻ വളർത്തൽ കുളത്തിൽ വിഷം കലക്കി മത്സ്യങ്ങൾ ചത്തുപൊങ്ങി. പരുത്തുംപാറ പുളിഞ്ചനാരിൽ പി.സി.ഏബ്രഹാമെന്ന കർഷകനാണ് ഈ ദുരനുഭവം. സാമൂഹിക വിരുദ്ധരാണു സംഭവങ്ങൾക്കു പിന്നിലെന്നാണ് സൂചന.ചിങ്ങവനം പൊലീസിൽ ഏബ്രഹാം പരാതി നൽകി. ഇന്നലെ രാവിലെയാണ് മത്സ്യക്കുളത്തിലെ അഞ്ഞുറോളം മീനുകൾ ചത്തുപൊങ്ങിയത്. ഒരു വർഷം മുൻപു ഫിഷറീസ് വകുപ്പിൽ നിന്നാണു ഏബ്രഹാം മീനുകളെ വാങ്ങി കുളത്തിൽ നിക്ഷേപിച്ചത്.
ഒരു കിലോയിലധികം തൂക്കം വരുന്ന മീനുകളാണ് ചത്തത്.പ്രവാസിയായിരുന്ന ഏബ്രഹാം നാട്ടിലെത്തി കൃഷിചെയ്താണ് ഉപജീവനം നടത്തുന്നത്. പശുവിന്റെ വാൽ മുറിച്ച ഭാഗത്തു ചികിത്സ നടത്തി പരുക്ക് ഭേദമായി വന്നതേയുള്ളു. ഇതിനിടെയാണ് വലിയ നഷ്ടമുണ്ടാക്കി വളർത്തു മീനുകളും ചത്തുപൊങ്ങിയത്. കുളത്തിലെ വെള്ളം പരിശോധനക്കായി ഫിഷറീസ് വകുപ്പ് ശേഖരിച്ചിട്ടുണ്ട്. കുളത്തിൽ വിഷം കലർത്തിയതാണെന്നാണു പ്രാഥമിക നിഗമനം.