തലയോലപ്പറമ്പ് ബസ് സ്റ്റാൻഡ് നിർമാണം വൈകുന്നതിന്റെ കാരണം വ്യക്തമാക്കണം: നാട്ടുകാർ
തലയോലപ്പറമ്പ് ∙തലയോലപ്പറമ്പ് ബസ് സ്റ്റാൻഡ് നിർമാണം എന്നു പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.നിർമാണം ആരംഭിച്ച് 15 വർഷത്തോളം ആയിട്ടും ബസ് സ്റ്റാൻഡിലെ കെട്ടിടനിർമാണം പൂർത്തിയാക്കിയിട്ടില്ല. വൈകുന്നതിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർ തയാറാകണം.സ്വകാര്യ കമ്പനിക്കു

തലയോലപ്പറമ്പ് ∙തലയോലപ്പറമ്പ് ബസ് സ്റ്റാൻഡ് നിർമാണം എന്നു പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. നിർമാണം ആരംഭിച്ച് 15 വർഷത്തോളം ആയിട്ടും ബസ് സ്റ്റാൻഡിലെ കെട്ടിടനിർമാണം പൂർത്തിയാക്കിയിട്ടില്ല. വൈകുന്നതിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർ തയാറാകണം. സ്വകാര്യ കമ്പനിക്കു നൽകുന്നതിനു മുൻപും ഇവിടെ ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്നു. സ്റ്റാൻഡിൽ ബസ് കയറിയിറങ്ങുന്ന ഇനത്തിൽ പഞ്ചായത്തിനു നല്ല വരുമാനവും ലഭിച്ചിരുന്നു. ഇന്ന് ഇരുനൂറോളം സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ വന്നു പോകുന്നുണ്ട്.ഒരു ബസിൽ നിന്ന് 20 രൂപ നിരക്കിൽ കരാറുകാരൻ പിരിവും നടത്തുന്നുണ്ട്.
ഈയിനത്തിൽ മാത്രം ഒരു മാസം 60,000 രൂപയോളം ലഭിക്കുന്നുണ്ട്. ഇതിൽ നിന്ന് ഒരു രൂപ പോലും പഞ്ചായത്തിനു നേട്ടമില്ല. കൂടാതെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ കഴിഞ്ഞ 7 വർഷത്തോളമായി വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിൽ നിന്നു വാടകയിനത്തിലോ നികുതിയിനത്തിലോ ഒരു രൂപ പഞ്ചായത്തിനു ലഭിക്കുന്നില്ല. എന്നിട്ടും കരാർ പുതുക്കാനോ കെട്ടിടനിർമാണം പൂർത്തിയാക്കാനോ പഞ്ചായത്തിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടാകാത്തതിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു.
സംഭവത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി ജനങ്ങളുടെ ദുരൂഹത അകറ്റാൻ അധികൃതർ തയാറാകണം എന്നതാണു നാട്ടുകാരുടെ ആവശ്യം.പഞ്ചായത്ത് വക സ്ഥലത്തു ബിഒടി അടിസ്ഥാനത്തിലാണു ബസ് സ്റ്റാൻഡ് നിർമാണം നടത്തിയിട്ടുള്ളത്.നിർമാണം പൂർത്തിയാക്കി 39 വ൪ഷവും 9 മാസവും കഴിഞ്ഞാൽ കെട്ടിടവും സ്റ്റാൻഡും പഞ്ചായത്തിനു കൈമാറും എന്നതാണു കരാർ. കെട്ടിടനിർമാണം മനഃപൂർവം വൈകിക്കുന്നത് ആണെന്നാണു നാട്ടുകാരുടെ ആരോപണം. നിർമാണം പൂർത്തിയാക്കാതെ കിടന്നാൽ സ്റ്റാൻഡ് എക്കാലവും കരാറുകാരന്റെ കൈവശത്തിലാകും. സ്റ്റാൻഡിന്റെ കരാർ പുതുക്കി അടിയന്തരമായി നിർമാണം പൂർത്തിയാക്കുകയോ നിർമാണക്കാലാവധി നിശ്ചയിക്കുകയോ ചെയ്യണം എന്നതാണു നാട്ടുകാരുടെ ആവശ്യം.