ഭീതി ഉയർത്തി ജനവാസമേഖലയിൽ കടന്നൽക്കൂട്, ഒരാൾക്ക് കുത്തേറ്റു
കടനാട്∙ പഞ്ചായത്ത് 2–ാം വാർഡിൽ മറ്റത്തിപ്പാറയ്ക്കു സമീപം ജനവാസ മേഖലയിൽ ജനങ്ങൾക്ക് ഭീതിയുണർത്തി വൻ കടന്നൽ കൂട്. സമീപവാസിയായ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തു. മാനത്തൂരിനും മറ്റത്തിപ്പാറയ്ക്കുമിടയിലായി കുര്യാലപ്പുഴയിൽ പരേതനായ ജോസിന്റെ പുരയിടത്തിലൽ നിൽക്കുന്ന 50 അടിയോളം ഉയരമുള്ള ആഞ്ഞിലിയിലാണ് കടന്നൽ

കടനാട്∙ പഞ്ചായത്ത് 2–ാം വാർഡിൽ മറ്റത്തിപ്പാറയ്ക്കു സമീപം ജനവാസ മേഖലയിൽ ജനങ്ങൾക്ക് ഭീതിയുണർത്തി വൻ കടന്നൽ കൂട്. സമീപവാസിയായ ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തു. മാനത്തൂരിനും മറ്റത്തിപ്പാറയ്ക്കുമിടയിലായി കുര്യാലപ്പുഴയിൽ പരേതനായ ജോസിന്റെ പുരയിടത്തിലൽ നിൽക്കുന്ന 50 അടിയോളം ഉയരമുള്ള ആഞ്ഞിലിയിലാണ് കടന്നൽ കൂടു കൂട്ടിയിരിക്കുന്നത്.
അപകടാവസ്ഥ ഒഴിവാക്കണമെന്ന് അധികൃതരോട് അഭ്യർഥിച്ചെങ്കിലും ഇത്തരം ജോലികൾ ചെയ്യുന്നതിന് പഞ്ചായത്തിനു ഫണ്ടില്ലാത്തതിനാൽ സ്ഥലമുടമ ഉത്തരവാദിത്തമേറ്റെടുത്ത് കടന്നൽക്കൂട് നീക്കം ചെയ്യണമെന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ടുവർഷം മുൻപ് ഇവിടെ ഒരാൾ കടന്നൽ ആക്രമണത്തിൽ മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം വ്യക്തമാക്കി ആശങ്കയറിയിച്ചെങ്കിലും അധികൃതർ, ഫണ്ടില്ലെന്ന പല്ലവി ആവർത്തിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഈ കടന്നൽക്കൂട് പരുന്ത് കൊത്തിയിളക്കിയിരുന്നു. ഇതേത്തുടർന്നാണ് സമീപത്ത് ടാപ്പിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന മാപ്രയിൽ നോബി സ്കറിയ എന്നയാൾക്ക് കുത്തേറ്റത്.ഇത്തരം സംഭവങ്ങളിൽ അധികൃതർ നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.