ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
കോട്ടയം∙ ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. അസം സ്വദേശി അസിം ചങ്ങ് മയ് (35) ആണ് പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ എം.നൗഷാദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചങ്ങനാശ്ശേരി തെങ്ങണയിൽ നിന്ന് പ്രതി പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി തെങ്ങണ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം എക്സൈസ് ഷാഡോ സംഘം പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.

പൊതി ഒന്നിന് 1000 രൂപയ്ക്കായിരുന്നു വിൽപന. കഞ്ചാവ് ഉപയോഗിക്കാൻ 15 രൂപ നിരക്കിൽ പ്രത്യേക ഉപകരണവും വിൽപന നടത്തിയിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായതിനു ശേഷവും കഞ്ചാവ് ആവശ്യപ്പെട്ട് നിരവധിപേർ ഇയാളെ ഫോണിൽ വിളിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനയും അറസ്റ്റും ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. മൂന്നു മാസം മുൻപ് ഈ മേഖലയിൽ നിന്ന് വലിയ അളവിൽ ബ്രൗൺ ഷുഗർ പിടികൂടിയിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി.രാജേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ സി. ദാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ ലാൽ, ദീപക് സോമൻ, സിവിൽ എക്സൈസ് ഡ്രൈവർ ബിബിൻ റോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.